H9N2 വൈറസ് ബാധ സ്ഥിരീകരിച്ചു; ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Jan 18, 2020, 11:11 AM IST
Highlights

മഹാരാഷ്ട്രയില്‍ പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. 

H9N2 വൈറസ് ബാധ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. 

പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. Avian influenza അല്ലെങ്കില്‍ ബേര്‍ഡ് ഫ്ലൂവിനു കാരണമാകുന്ന വൈറസ്‌ ആണ്  H9N2. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം ചില രാജ്യങ്ങളില്‍ വലിയ വിപത്ത് ഉണ്ടാക്കിയിട്ടുണ്ട്. 

കടുത്ത പനി, ശ്വാസതടസ്സം, ചുമ, ആഹാരത്തോട് വിരക്തി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ഗ്രാമത്തില്‍ ഈ വൈറസിന്റെ സാനിധ്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിരുന്നു.  1998ൽ  ഹോങ്കോങ്ങിലാണ് ആദ്യമായി H9N2 വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.
 

click me!