കാപ്പിയും കൊറോണയും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്

By Web TeamFirst Published Jul 12, 2021, 8:07 PM IST
Highlights

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറച്ചേക്കുമെന്ന് പുതിയ പഠനം. നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ദിവസവും കാപ്പി കുടിക്കുന്നത് കരൾ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുമെന്ന് 
 അടുത്തിടെ പുറത്ത് വന്ന പഠനത്തിൽ പറയുന്നു. കാപ്പി പ്രിയർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറച്ചേക്കുമെന്ന് പുതിയ പഠനം. 

കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ 10 ശതമാനം കുറവായിരിക്കുമെന്ന് ​ഗവേഷകർ പറയുന്നു. നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

കാപ്പി കുടിക്കുന്നത് മുതിര്‍ന്നവരില്‍ ന്യുമോണിയ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുമെന്നും ​ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്ഥിരമായി കാപ്പി കഴിക്കുകയാണെങ്കിൽ, മാരകമായ വൈറസിന്റെ പോരാട്ടത്തിനെതിരെ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുമെന്നും ​ഗവേഷകർ പറയുന്നു.

നാല്‍പതിനായിരത്തോളം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പതിവായുള്ള ആഹാരക്രമവും കൊവിഡും തമ്മിലുള്ള ബന്ധം ​ഗവേഷകർ വിലയിരുത്തി.

 പച്ചക്കറികൾ കഴിക്കുന്നത് മാരകമായ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷകർ പറഞ്ഞു.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടത്...? ഡോക്ടർ പറയുന്നു


 

click me!