
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാറുണ്ട്. ചിലത് ശരീരഭാരം കൂടുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ചില പച്ചക്കറികളിൽ കാലറി കൂടുതലായിരിക്കും. കാലറി കൂടുതൽ ആണെന്നു മാത്രമല്ല, ഗ്ലൈസെമിക് ഇന്‍ഡക്സും കൂടുതലായിരിക്കും. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില പചക്കറികളും പഴങ്ങളും ഒഴിവാക്കേണ്ടതായുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ബീൻസിലും പയർവർഗങ്ങളിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റു പോഷകങ്ങളും ഉണ്ട്. എന്നാൽ ഒരു കപ്പ് ബീൻസിൽ ഏതാണ്ട് 227 കാലറി ഉണ്ട്. കാലറി കുറച്ചുള്ള ഡയറ്റ് ആണ് നിങ്ങൾ പിന്തുടരുന്നതെങ്കിൽ ബീൻസിന്റെയും പയറിന്റെയും അളവ് കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക.
രണ്ട്...
ഡയറ്റ് നോക്കുന്നവരുടെ പ്രധാന വിഭവമാണ് ചോളം. ചോളത്തിൽ സ്റ്റാർച്ച് ധാരാളം ഉണ്ട്. കൂടാതെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കുറെ മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ ഗ്ലൂക്കോസ് ലെവൽ താഴുകയുള്ളൂ. പെട്ടെന്ന് വിശക്കുകയും ചെയ്യും.
മൂന്ന്.....
ഡ്രൈഫ്രൂട്സിൽ കാലറി കൂടുതലാണെന്ന കാര്യം പലർക്കും അറിയില്ല. സാലഡിലോ തൈരിലോ ധാന്യങ്ങളിലോ ചെറിയ അളവിലാണെങ്കിലും ഇവ ചേർക്കുന്നത് കാലറി കൂട്ടും. ഇവ ഒഴിവാക്കണമെന്നല്ല, മറിച്ച് ചെറിയ അളവിൽ കഴിച്ചാൽ മതിയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam