പ്രഭാതഭക്ഷണത്തിൽ ഇവ നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

Published : May 15, 2023, 07:04 PM ISTUpdated : May 15, 2023, 08:04 PM IST
 പ്രഭാതഭക്ഷണത്തിൽ ഇവ നിർബന്ധമായും ഉൾപ്പെടുത്തണം, കാരണം

Synopsis

പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ ഒരു ദിവസം ഊർജ്ജം നിലനിർത്താനുള്ള ‌പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം എന്നത്.  പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ വിശപ്പ് കൂടുകയും തുടർന്ന് അമിതഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും.

തെറ്റായ ഭക്ഷണ ശീലങ്ങളും മോശം ജീവിതശൈലിയും അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ മിക്ക ആളുകളും ഡയറ്റിനൊപ്പം മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്ന ചിലരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം വർധിപ്പിക്കുമെന്ന് പലർക്കും അറിയില്ല. 

പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ ഒരു ദിവസം ഊർജ്ജം നിലനിർത്താനുള്ള ‌പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം എന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ വിശപ്പ് കൂടുകയും തുടർന്ന് അമിതഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ചെറുപയർ...

പ്രോട്ടീൻ, നാരുകൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ചെറുപയർ ഉൾപ്പെടുത്തുന്നത്   അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ഇതിനായി ചെറുപയർ വേവിച്ചോ അല്ലാതെ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.

മുട്ട...

പ്രോട്ടീനാൽ സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ദിവസവും പ്രാതലിന് പുഴുങ്ങിയ മുട്ട കഴിക്കുക. മുട്ട ഓംലെറ്റായോ അല്ലാതെയോ കഴിക്കാവുന്നതാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

കോട്ടേജ് ചീസ്...

ചീസിൽ പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കണമെങ്കിൽ പനീർ പല വിധത്തിൽ പ്രാതലിൽ കഴിക്കാം. പനീർ കറിയായോ അല്ലെങ്കിൽ റൊട്ടിക്കൊപ്പം കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ശരീരത്തിന് ഊർജം നൽകുകയും ചെയ്യും.

ഓട്സ്...

തടി കുറയ്ക്കാനും ഓട്‌സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീൻ, നാരുകൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളമായി കാണപ്പെടുന്നു. ഓട്സ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാണ്.

ഇഡ്ഡലി സാമ്പാർ...

ഇഡ്ഡ്ലി സാമ്പാർ രുചികരം എന്നതിലുപരി ആരോഗ്യകരവുമാണ്. പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇഡ്ഡലിയും എളുപ്പം ദഹിക്കാവുന്ന ഒന്നാണ്. സാമ്പാർ കൂടുതൽ ആരോഗ്യകരമാക്കാൻ ധാരാളം വർണ്ണാഭമായ പച്ചക്കറികൾ ചേർക്കാവുന്നതാണ്. 

ഈ പുതിയ രക്തപരിശോധന അണ്ഡാശയ അർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുമെന്ന് ​ഗവേഷകർ

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?