സന്ധിവാത പ്രശ്നമുള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Published : Nov 29, 2023, 04:43 PM IST
 സന്ധിവാത പ്രശ്നമുള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Synopsis

തണുപ്പുകാലത്ത് ആർത്രൈറ്റിസ് വേദനയോ അസ്വസ്ഥതയോ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ചേർക്കുന്നതും കൂടുതൽ ​ഗുണം ചെയ്യും. സാന്ധിവാതപ്രശ്നമുള്ളവർ മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൾ ഉൾപ്പെടുത്തുക. 

സന്ധിവാതം വളരെ സാധാരണമാണ്. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവരിൽ. ഇത് സന്ധി വേദന, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ നീർക്കെട്ടോ ദുർബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. പാരമ്പര്യം, മുൻപ് സന്ധികളിൽ പരുക്ക് പറ്റിയവർ, അമിതവണ്ണമുള്ളവർ തുടങ്ങിയവർക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വി​ദ​ഗ്ധർ പറയുന്നു.

ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം.  തണുപ്പുകാലത്ത് ആർത്രൈറ്റിസ് വേദനയോ അസ്വസ്ഥതയോ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഭക്ഷണത്തിൽ കൂടുതൽ പോഷകങ്ങൾ ചേർക്കുന്നതും കൂടുതൽ ​ഗുണം ചെയ്യും. സാന്ധിവാതപ്രശ്നമുള്ളവർ മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഡയറ്റിൾ ഉൾപ്പെടുത്തുക. കാരണം, മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. ധഇലക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമവും സന്ധിവേദനയെ ലഘൂകരിക്കും.

സന്ധിവാതത്തിന്റെ ആഘാതം ലഘൂകരിക്കാൻ ഒരാളുടെ ഭക്ഷണത്തിൽ ആന്റി - ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ പറയുന്നു. ഇവയിൽ പ്രധാനം സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളാണ്. ഈ മത്സ്യം കഴിക്കുന്നത് ആർത്രൈറ്റിസ് ലക്ഷണങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഇലക്കറികൾ, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും സന്ധിവാത രോഗികൾക്ക് നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന അവ വീക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ പോഷക സാന്ദ്രമായ പച്ചക്കറികൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സന്ധിവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ ചെറുക്കുന്നതിന് സഹായകമാണ്.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആർത്രൈറ്റിസ് വേദന കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വി​ദ​ഗ്ധർ പറയുന്നു. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഇവ കഴിച്ചോളൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും