
വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവരാണോ നിങ്ങൾ. ക്യത്യമായി വ്യായാമം ചെയ്യുന്നുണ്ടോ? ഇതൊക്കെ നോക്കിയിട്ടും ഭാരം കുറയുന്നില്ലേ..? ഭാരം കുറയ്ക്കുന്നതിന് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തന്നെ കഴിക്കുക. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കൊഴുപ്പിനെ എരിച്ചു കളയുവാൻ സഹായിക്കുന്നു.
കലോറി കുറഞ്ഞ ഭക്ഷണക്രമത്തിലേക്ക് വരുമ്പോൾ, ഏത് ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഏത് ഭക്ഷണം ഒഴിവാക്കണം എന്നതും മനസിലാക്കാൻ വളരെ പ്രയാസമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളിൽ പലരും ആദ്യമേ തിരഞ്ഞെടുക്കുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൊഴുപ്പിനെ അലിയിച്ചു കളയാൻ പ്രാപ്തമാണ് ഗ്രീൻ ടീ എന്ന് ചില പഠനങ്ങൾ പറയുന്നു.
രണ്ട്...
ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനു ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. കൂടാതെ, ഉപാപചയപ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്‌ടോമന്നൻ (galactomannan) എന്ന ജലത്തിൽ ലയിക്കുന്ന ഘടകമാണ് ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നത്.
മൂന്ന്...
ജീരക വെള്ളവും വണ്ണം കുറയ്ക്കാൻ മികച്ചതാണ്. അമിതമായ വിശപ്പ് ഇല്ലാതാക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ജീരകവെള്ളത്തിന് കഴിവുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകം കുതിർത്തു വച്ച് രാത്രി മുഴുവൻ വച്ച് പിറ്റേന്ന് രാവിലെ കുടിക്കുക.
നാല്...
ബീറ്റ്റൂട്ടിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ അനുസരിച്ച്, 100 ഗ്രാം ബീറ്റ്റൂട്ടിൽ ഏകദേശം 43 കലോറിയും 0.2 ഗ്രാം കൊഴുപ്പും 10 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.
അഞ്ച്...
ശീതകാല പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ആറ്...
ശരീരഭാരം കുറയ്ക്കാൻ വെജിറ്റബിൾ സൂപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം കുറഞ്ഞ കലോറി ഉള്ള ഭക്ഷണമെന്ന നിലയിൽ ഇത് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നതോടൊപ്പം വിശപ്പ് അകറ്റുകയും ചെയ്യുന്നു.
ഏഴ്...
നാരങ്ങയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളുടെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് നാരങ്ങ.
തലവേദന മാറ്റാന്‍ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...