Dental Care : പല്ലിന് കേടുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ...

By Web TeamFirst Published Oct 6, 2022, 10:03 PM IST
Highlights

പ്രത്യേകിച്ച് പല്ലിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ആരാണെന്നറിയാമോ? ഏറ്റവുമധികം മധുരം കഴിക്കുന്നവര്‍, അല്ലെങ്കില്‍ മധുരത്തോട് പ്രിയമുള്ളവരാണ് പല്ലിന്‍റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. 

പല്ലിന്‍റെ ആരോഗ്യം പ്രശ്നത്തിലായാല്‍ അത് നിത്യവും നമ്മെ ബാധിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ പല്ലിനെ വൃത്തിയായും ആരോഗ്യത്തോടെയും സംരക്ഷിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് ദിവസവും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. 

പ്രത്യേകിച്ച് പല്ലിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് ആരാണെന്നറിയാമോ? ഏറ്റവുമധികം മധുരം കഴിക്കുന്നവര്‍, അല്ലെങ്കില്‍ മധുരത്തോട് പ്രിയമുള്ളവരാണ് പല്ലിന്‍റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. 

മധുരം എങ്ങനെ പല്ലിനെ ബാധിക്കുന്നു?

മധുരം കഴിക്കുമ്പോള്‍ ഷുഗറിന്‍റെയും സ്റ്റാര്‍ച്ചിന്‍റെയും നേര്‍ത്തൊരു പാളി പല്ലിന് മുകളില്‍ വരുന്നു. വൈകാതെ തന്നെ ഇതില്‍ ബാക്ടീരിയകള്‍ പണിയും തുടങ്ങുകയായി. ക്രമേണ ഇത് വായില്‍ ആസിഡ് രൂപപ്പെടാൻ കാരണമാകുന്നു. അതുവഴി പല്ലിന്‍റെ ഇനാമല്‍ നശിച്ചും പോകുന്നു. മധുരം കഴിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി ഈ പ്രശ്നം അകറ്റിനിര്‍ത്താൻ സാധിക്കും. അവയാണിനി പങ്കുവയ്ക്കുന്നത്. 

ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍...

ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോള്‍ ചില സവിശേഷതകളോട് കൂടിയ ബ്രഷ് തന്നെ തെരഞ്ഞെടുക്കുക. ട്രിപ്പിള്‍ ആക്ഷൻ ബ്രിസില്‍സും ഡയമണ്ട് ഘടനയിലുള്ള ഹെഡുമുള്ള ബ്രഷ് തെരഞ്ഞെടുക്കുക. എന്തെന്നാലിത് പല്ലിലെ എല്ലാ ഭാഗത്തും എത്തിപ്പെടാൻ സാധിക്കുന്ന തരം ബ്രഷാണ്. ഇസക്ട്രിക് ടൂത്ത് ബ്രഷുകളും ഉപയോഗിക്കാം. ഇതും വായ നല്ലതുപോലെ വൃത്തിയാക്കാൻ സഹായിക്കും. 

ഫ്ളോസിംഗ്...

പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ കളയുന്ന രീതിയെ ആണ് ഫ്ളോസിംഗ് എന്ന് പറയുന്നത്. ഇതിന് പ്രത്യേകമായി തന്നെ വാങ്ങിക്കാൻ ലഭിക്കുന്ന നൂലുണ്ട്. ഇതുവച്ചാണ് പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ മാറ്റേണ്ടത്. ഫ്ളോസിംഗ് പതിവായി ചെയ്യുമ്പോള്‍ മധുരം വായില്‍ അവശേഷിക്കാതിരിക്കും. 

വായ കഴുകുക...

എന്ത് തരം ഭക്ഷണം കഴിച്ചാലും, അത് മധുരമുള്ളതായാല്‍ പ്രത്യേകിച്ചും നല്ലതുപോലെ വായ കഴുകുക. ഇതൊരു ശീലമാക്കി തന്നെയെടുക്കുക. മൗത്ത് വാഷ് ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. 

ഷുഗര്‍ ഫ്രീ ഗം...

ഷുഗര്‍ ഫ്രീ ഗം ഇടയ്ക്ക് ചവയ്ക്കുന്നതും നല്ലതാണ്. ഇത് ഉമിനീര്‍ വര്‍ധിപ്പിക്കാൻ സഹായിക്കും. ഇതോടെ വായ്ക്കകത്ത് മധുരത്തിന്‍റെ അവശിഷ്ടങ്ങള്‍ തടഞ്ഞുകിടക്കുന്നതും ഒഴിവാക്കാൻ സാധിക്കും. 

ഭക്ഷണത്തിലെ നിയന്ത്രണം...

മറ്റ് കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാലും പല്ലിന് പ്രശ്നമുണ്ടാക്കുന്ന തരം മധുര പലഹാരങ്ങളും മിഠായികളും മറ്റും ക്രമേണ കുറച്ചുകൊണ്ടുവരാനും സാധിക്കണം. പല്ലിലൊട്ടിപ്പിടിക്കുന്ന തരം കാൻഡികള്‍, പലഹാരങ്ങള്‍, കട്ടിയായ കാൻഡികള്‍എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. മധുരത്തോട് ആഗ്രഹം തോന്നിയാല്‍ നേന്ത്രപ്പഴം പോലുള്ള ആരോഗ്യകരമായ പഴങ്ങളോ മറ്റോ കഴിക്കുന്നതിലൂടെ തൃപ്തി കണ്ടെത്താൻ സാധിക്കണം.

Also Read:- പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

click me!