
അമിത വിയർപ്പ് പലരുടെയും പ്രശ്നമാണ്. വെറുതെയിരിക്കുമ്പോൾ പോലും ചിലർ വിയർക്കാറുണ്ട്. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും വിയർപ്പ് ഉണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.
അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കും. ഇത്തരക്കാരില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സാധാരണയില്‍ കവിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്. ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകളും അമിതമായി വിയര്‍ത്തേക്കാം. ഇതിന്റെ കാരണവും നേരത്തേ പറഞ്ഞത് പോലെ ഹോര്‍മോണുകളുടെ വ്യത്യാസമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിന്റെ സമയം കഴിഞ്ഞ്, ഹോര്‍മോണ്‍ ഉത്പാദനം പഴയ രീതിയിലേക്ക് തിരിച്ചുവരുന്നതോടെ ഈ പ്രശ്‌നം ഒഴിവാകും.
ചിലര്‍ക്ക് ആര്‍ത്തവ വിരാമത്തിന് മുന്നോടിയായി തന്നെ അമിത വിയര്‍ക്കലുള്‍പ്പെടെയുള്ള ശാരീരിക വ്യതിയാനങ്ങള്‍ കണ്ടേക്കാം.രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴുന്ന സാഹചര്യത്തിലും അസാധാരണമായി വിയര്‍പ്പ് അനുഭവപ്പെട്ടേക്കാം. അമിതമായി വിയർക്കുന്നത് തടയാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ ഇതാ...
നാരങ്ങ...
അമിതമായി വിയര്‍ക്കുന്നത് തടയാന്‍ നാരങ്ങ വളരെ നല്ലതാണ്. ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് കുടിക്കുന്നത് അമിത വിയര്‍പ്പ് തടയാം. നാരങ്ങ നീരില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്ത് കക്ഷത്തില്‍ പുരട്ടുന്നത് വിയര്‍പ്പുനാറ്റം മാറാന്‍ സഹായിക്കും. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് പുരട്ടാം.
വെള്ളം ധാരാളം കുടിക്കാം...
വെള്ളം ധാരാളം കുടിച്ചാല്‍ അമിത വിയര്‍പ്പ് ഒരു പരിധി വരെ തടയാനാകും. ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരം തണുക്കാനും സഹായിക്കും.
ഉരുളക്കിഴങ്ങ്...
ഉരുളക്കിഴങ്ങില്‍ അല്‍ക്കലിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ആസിഡിന്റെ അളവ് വളരെ കുറവുള്ളതിനാല്‍ വിയര്‍പ്പ് നാറ്റം വരാതെയിരിക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് വിഭവങ്ങൾ ധാരാളം കഴിക്കുന്നത് വിയർപ്പ് നാറ്റം തടയാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam