
പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് അത്രത്തോളം വര്‍ധിച്ചുവരുകയാണ്. അതുപോലെ തന്നെ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം അഥവാ ജസ്റ്റേഷണല്‍ ഡയബറ്റീസും കൂടിവരുകയാണ്. ഗര്‍ഭകാലത്തെ ഈ പ്രമേഹം ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ടും ശരീര ഭാരവര്‍ധനയുടെ ഭാഗമായുമാണ് ഉണ്ടാകുന്നത്.
ഗർഭകാലത്ത് ആവശ്യത്തിൽ അധികം ഭക്ഷണം കഴിപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് നല്ല രീതി. ഗർഭകാലത്ത് പൊതുവേ ഇൻസുലിൻ പ്രവർത്തനം താഴ്ന്ന നിലയിലാണ്. അമിത ഭക്ഷണം മൂലമുണ്ടാകുന്ന അമിത വണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം വീണ്ടും പതുക്കെയാക്കും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശരീരഭാരം വര്‍ധിപ്പിക്കുന്നതാണ് നല്ലത്.
ജസ്റ്റേഷണല്‍ ഡയബറ്റീസ് പിന്നീട് ടൈപ്പ് 2 പ്രമേഹം ആകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഗര്‍ഭകാല പ്രമേഹ സാധ്യതയുള്ള സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ തടയാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുക. അമിത വണ്ണം ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കും. അതിനാല്‍ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഭാരം വര്‍ധിപ്പിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
രണ്ട്...
കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക.
മൂന്ന്...
പോഷകങ്ങളും ഫൈബറും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. അന്നജവും കൊഴുപ്പും കുറഞ്ഞ, പച്ചക്കറികളും പഴങ്ങളും കഴിക്കുക.
നാല്...
വ്യായാമം ചെയ്യാനും മടി കാണിക്കരുത്. ഗര്‍ഭകാലത്തും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെറിയ രീതിയിലുള്ള വ്യയാമ മുറകള്‍ ചെയ്യാം. അതുപോലെ തന്നെ, എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേനയുള്ള വ്യായാമം സഹായിക്കും.
അഞ്ച്...
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
ആറ്...
ഗര്‍ഭകാലത്ത് മദ്യപാനവും ഒഴിവാക്കാം. മദ്യപാനം ചീത്ത കൊളസ്ട്രോള്‍ അടിയുന്നതിലേയ്ക്കും നയിക്കാം. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാം.
ഏഴ്...
പുകവലിയും നിര്‍ത്തണം. ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം.
Also Read: ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam