Aloe vera for skin| മുഖക്കുരു അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ മാറാൻ ഒരു വഴിയുണ്ട്

By Web TeamFirst Published Nov 22, 2021, 4:24 PM IST
Highlights

കറ്റാർവാഴയിൽ 'അലോയിൻ' എന്നറിയപ്പെടുന്ന ഒരു പ്രകൃതിദത്തമായ സംയുക്തം അടങ്ങിയിരിക്കുന്നു. ഈ സംയുക്തം കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ നിറം ലഘൂകരിക്കാൻ കറ്റാർവാഴ സഹായിക്കുന്നു.

ഇന്ന് പലരേയും അലട്ടുന്ന ചർമ്മ പ്രശ്നമാണ് (skin problem) മുഖക്കുരു (pimples). കൗമാരപ്രായത്തിൽ അവ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും, മുതിർന്നവരുടെ മുഖക്കുരു ഒരു പ്രശ്നമായി മാറാറുണ്ട്. തെറ്റായ ജീവിതശെെലിയുടെയും പോഷകാഹാരക്കുറവിനെയും തുടർന്നാണ് മുഖക്കുരു ഉണ്ടാകുന്നത്. 

ശുദ്ധമായ ഭക്ഷണം, ജലാംശം നിലനിർത്തൽ, ശരിയായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന സമതുലിതമായ ജീവിതശൈലി തുടരുന്നത് മുഖക്കുരു മാറാൻ സഹായിക്കും. മുഖക്കുരു മാറാൻ സഹായിക്കുന്നതും അത് പോലെ ചർമ്മസംരക്ഷണത്തിനും സഹായിക്കുന്ന ഒരു   സൗന്ദര്യവർദ്ധക വസ്തുവിനെ കുറിച്ചാണ് ഗ്ലോ ആൻഡ് ഗ്രീനിന്റെ സ്ഥാപക രുചിത ആചാര്യ പറയുന്നത്.

കറ്റാൻവാഴ (aloe vera) മികച്ചൊരു സൗദ്ധര്യവർദ്ധക വസ്തുവാണെന്ന കാര്യം നമ്മുക്കറിയാം. കറ്റാർവാഴയിൽ അലോയിൻ എന്നറിയപ്പെടുന്ന ഒരു പ്രകൃതിദത്തമായ സംയുക്തം അടങ്ങിയിരിക്കുന്നു. ഈ സംയുക്തം കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ നിറം ലഘൂകരിക്കാൻ കറ്റാർവാഴ സഹായിക്കുന്നു.

 

 

ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, വൈറ്റമിൻ എ (vitamin A), സി എന്നിവയാൽ സമ്പന്നമാണ്. ചർമ്മത്തെ മൃദുവായി ശുദ്ധീകരിക്കാൻ കറ്റാർവാഴ ഗുണം ചെയ്യും. പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിൻസും (Polysaccharides and gibberellin) എന്ന സംയുക്തങ്ങൾ ഇതിൽ കാണപ്പെടുന്നു. കൂടാതെ പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിന് പുറമേ, അവ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുന്നു. 

അധിക സെബം, അഴുക്ക്, സൂക്ഷ്മാണുക്കൾ എന്നിവ നീക്കം ചെയ്യുന്നതിലൂടെ ഇത് സുഷിരങ്ങൾ ചുരുക്കുന്നു. മുഖക്കുരു, പൊള്ളൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. ആഴ്ച്ചയിൽ മൂന്ന് തവണ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് തിളക്കമുള്ള ചർമ്മത്തിന് മാത്രമല്ല വരണ്ട ചർമ്മം അകറ്റാനും സഹായിക്കും.  കറ്റാർവാഴയ്ക്ക് പാർശ്വഫലങ്ങളൊന്നും ഇല്ലെങ്കിലും നിങ്ങൾക്ക് അലർജിയില്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്ന് രുചിത പറഞ്ഞു.

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകൾ...

click me!