
അടിവയറ്റിൽ കൊഴുപ്പ് (belly fat) കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം(diabetes), ഹൃദ്രോഗം (heart attack) തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകും. വയറിലെ കൊഴുപ്പ് രണ്ട് തരത്തിലുണ്ട്.
'സബ്ക്യുട്ടേനിയസ് കൊഴുപ്പ്' (subcutaneous fat) (ചർമ്മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പ്), 'വിസറൽ കൊഴുപ്പ്' (visceral fat) അടിവയറ്റിൽ ആഴത്തിൽ അടിഞ്ഞു കൂടുന്ന ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു പഴമാണ് അവാക്കാഡോ.
ദിവസവും ഒരു അവാക്കാഡോ വീതം കഴിക്കുന്നത് വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 105 പേരിൽ പഠനം നടത്തുകയായിരുന്നു. വയറിലെ കൊഴുപ്പിലും രക്തത്തിലെ പഞ്ചസാരയിലും അവാക്കാഡോ കഴിക്കുന്നതിന്റെ ഫലങ്ങൾ പഠനം പരിശോധിച്ചു.
ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുന്നതോടൊപ്പം വിസറൽ കൊഴുപ്പിന്റെ അനുപാതത്തിലുള്ള കുറവും ഉണ്ടാകുന്നതായി കണ്ടെത്തിയതായി ഗവേഷകൻ നെയ്മാൻ ഖാൻ പറഞ്ഞു.
എപ്പോഴും 'ആംഗ്‌സൈറ്റി'?; സ്വയം പരിഹരിക്കാനിതാ ചില 'ടിപ്‌സ്'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam