സെക്സിന് ഏറ്റവും മികച്ച സമയം ഇതാണ്; ഹോർമോൺ വിദഗ്ധ അലിസ വിറ്റി പറയുന്നത്

Web Desk   | others
Published : Dec 06, 2019, 07:08 PM ISTUpdated : Dec 06, 2019, 07:15 PM IST
സെക്സിന് ഏറ്റവും മികച്ച സമയം ഇതാണ്;  ഹോർമോൺ വിദഗ്ധ അലിസ വിറ്റി പറയുന്നത്

Synopsis

' രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും. പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ സമ്മർദ്ദം, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം അതിരാവിലെയുള്ള സെക്സ് ഒരുപോലെ സഹായിക്കുന്നുണ്ട്' - അലിസ വിറ്റി പറയുന്നു.

സെക്സ് ചെയ്യാൻ ഏറ്റവും മികച്ച സമയം എപ്പോഴാണ് എന്നതിനെ കുറിച്ചറിയാൻ പലർക്കും താല്പര്യം കാണും. ഹോർമോൺ വിദഗ്ധ അലിസ വിറ്റി പറയുന്നത് എന്താണെന്ന് അറിയേണ്ടേ..?.

 സെക്സിന് ഏറ്റവും മികച്ച സമയം അതിരാവിലെയും ഉച്ചയ്ക്ക് മൂന്ന് മണിക്കുമാണെന്നുമാണ് ഹോർമോൺ വിദഗ്ധ അലിസ വിറ്റി പറയുന്നത്. അതിരാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്നാണ്  അലിസ വിറ്റി അഭിപ്രായപ്പെടുന്നത്.

'രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും.പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ സമ്മർദ്ദം, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം അതിരാവിലെയുള്ള സെക്സ് ഒരുപോലെ സഹായിക്കുന്നുണ്ട് - അലിസ വിറ്റി പറയുന്നു.

 വിഷാദരോ​ഗം ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള 'സെക്‌സ്' ഉപകാരപ്രദമാണെന്നാണ് അവർ പറയുന്നത്. പങ്കാളിയുമായുള്ള ആത്മബന്ധം  കൂടുതൽ വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്‌സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ടെന്നും അലിസ പറയുന്നു. 

അതിരാവിലെ മാത്രമല്ല ഉച്ചയ്ക്ക് 3 മണിക്കുള്ള സെക്സും ആരോ​ഗ്യത്തിന് മികച്ചതാണെന്നാണ് അലിസ പറയുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മതിയായ കോർട്ടിസോൾ ഹോർമോൺ ഉള്ളപ്പോഴാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഊർജ്ജം കിട്ടുന്നതെന്ന്  അലിസ പറഞ്ഞു. വുമൺകോഡ് എന്ന പുസ്തകത്തിലും അലിസ വിറ്റി ഇക്കാര്യം പറയുന്നുണ്ട്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കരുത്, കാരണങ്ങൾ ഇതാണ്
കൂടുതൽ നേരം ഉറങ്ങുന്നത് മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം; ഇക്കാര്യങ്ങൾ അവഗണിക്കരുത്