ശ്വാസകോശ കാന്‍സര്‍; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

By Web TeamFirst Published May 26, 2020, 7:52 PM IST
Highlights

ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. 

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സറുകള്‍. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. 
ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും.

ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാനപ്പെട്ട് അഞ്ച് ലക്ഷണങ്ങൾ‌ താഴേ ചേർക്കുന്നു...

ശ്വാസം മുട്ടല്‍...

ശ്വാസം മുട്ടല്‍ പലരിലും സാധാരണ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. എന്നാല്‍ ശ്വാസം മുട്ടല്‍ സാധാരണയായി ഇത്തരത്തിലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ശ്വാസം മുട്ടല്‍ ഇല്ലാത്ത ഒരാള്‍ക്ക് പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ രോഗാവസ്ഥക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍ ശ്വാസംമുട്ട് പെട്ടെന്ന് ഉണ്ടാവുകയാണെങ്കില്‍ അത് ശ്വാസകോശാര്‍ബുദമായി തന്നെ കണക്കാക്കേണ്ടതാണ്.

ഇടവിട്ടുള്ള ചുമ...

നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ നിസാരമായി കാണരുത്. അതും ചിലപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്‍റെയാവാം എന്നാണ് ഡോക്ടര്‍ പറയുന്നത്.

ശബ്ദത്തിലെ മാറ്റം..

 ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കാരണം  ഇത് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാവണം. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ ഉടനെ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.


 

click me!