Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മൂന്ന് മികച്ച പാനീയങ്ങളിതാ...

Web Desk   | Asianet News
Published : May 08, 2022, 02:33 PM ISTUpdated : May 08, 2022, 02:38 PM IST
Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മൂന്ന് മികച്ച പാനീയങ്ങളിതാ...

Synopsis

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും വയറ് കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല. നിങ്ങളുടെ ചില ശീലങ്ങൾ വയർ ചാടാൻ കാരണമാകാറുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന് മൂന്ന് പാനീയങ്ങളെ കുറിച്ചറിയാം...

​​ഗ്രീൻ ടീ (Green Tea)...

പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ​ഗ്രീൻ ടീ. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാറ്റെച്ചിൻസ് അടങ്ങിയ ഗ്രീൻ ടീ ശരീരഭാരവും ശരീരത്തിലെ കൊഴുപ്പും ഗണ്യമായി കുറയ്ക്കുന്നുതായി ജേർണൽ ഓഫ് ഫങ്ഷണൽ ഫുഡ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കരിക്കിൻ വെള്ളം...

സ്വാഭാവിക എൻസൈമുകൾ, പൊട്ടാസ്യം, പ്രോട്ടീനുകൾ, നാരുകൾ എന്നിവ കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടികൾ മുതൽ യുവാക്കളും മുതിർന്നവരും വരെ ഈ പാനീയം നിർബന്ധമായും കഴിക്കേണ്ട ഒന്നാണ്.

കാപ്പി (coffee)...

പ്രതിദിനം കാപ്പി കഴിക്കുന്നത് വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായി പഠനം പറയുന്നു. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കാപ്പി വളരെ കുറഞ്ഞ കലോറി പാനീയമാണ്. 1 കപ്പ് (240 മില്ലി) കോഫിയിൽ 2 കലോറി മാത്രമേ അടങ്ങിയിട്ടുണ്ട്.  

വിശപ്പ് കുറയ്ക്കാനും കഫീൻ സഹായിക്കും. ഭക്ഷണത്തിന്റെ പോഷക ഘടന, ഹോർമോണുകൾ, പ്രവർത്തന നിലകൾ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളാൽ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് വിശപ്പ് ഹോർമോണായ ഗ്രെലിന്റെ അളവ് കുറയ്ക്കും.

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍