
ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്നത് കൊതുകുകളാണ്. കൊതുക് പരത്തുന്ന രോഗങ്ങൾ ചെറുതല്ല. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്. പകല്‍ സമയങ്ങളിൽ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ച് സംരക്ഷിക്കണം. കൊതുക് പരത്തുന്ന രോഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഒന്ന്...
ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് 'ഡെങ്കിപ്പനി'. വൈറസ് ബാധ ഉണ്ടായാല്‍ ആറ് മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.
രണ്ട്...
അനോഫെലീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമായ 'മലേറിയ' അതീവ ശ്രദ്ധയോടെ നേരിടേണ്ട രോഗമാണ്. കാരണം, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മലേറിയ. ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. അതേത്തുടര്‍ന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ഉണ്ടാകാം.
മൂന്ന്...
ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാവുന്ന മഴക്കാലരോഗങ്ങളിൽ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒരു രോഗമാണ് 'ചിക്കുൻ ഗുനിയ'. കൊതുക് പരത്തുന്ന രോഗങ്ങളിൽ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുക് കടിച്ച് 2 മുതല്‍ 12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. സന്ധി വേദന,വിറയലോടു കഠിനമായ പനി,കണ്ണിന് ചുമപ്പു നിറം വരിക, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ആണ് പ്രധാനമായും കാണുന്നത്. ചിക്കുൻഗുനിയ മഴക്കാലത്ത് പടർന്ന് പിടിക്കാൻ സാധ്യത കൂടുതലാണ്.
വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ടത്...
1.സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നത് കൊതുകിനെ അകറ്റും.
2. വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.∙
3. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
4.∙ വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കൊറോണ കൊതുകുകളിലൂടെ പകരുമോ...?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam