
എണ്ണ ഗ്രന്ഥികൾ അടഞ്ഞതോ വീർത്തതോ ആയ അല്ലെങ്കിൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയുടെ വർദ്ധിച്ച സാന്നിധ്യം മൂലമുണ്ടാകുന്ന ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു. സെബാസിയസ് ഗ്രന്ഥികൾ അല്ലെങ്കിൽ എണ്ണ ഗ്രന്ഥികൾ അടഞ്ഞുപോകുകയും അണുബാധയുണ്ടാകുകയും ചെയ്യുമ്പോൾ മുഖക്കുരു വികസിക്കുന്നു. ഇത് പഴുപ്പ് നിറഞ്ഞ വീർത്തതും ചുവന്നതുമായ മുറിവുകളിലേക്ക് നയിക്കുന്നു.
മുഖക്കുരു ചിലരിൽ അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ ക്രീമുകളും ഫേഷ്യലുകളും ഉപയോഗിച്ച് മടുത്തവരാകും പലരും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ...
ഒന്ന്...
ആപ്പിൾ സിഡെർ വിനെഗറിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. 2017 ൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഇത് ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്താനും ക്രമേണ മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ മൂന്ന് കപ്പ് വെള്ളത്തിൽ കലർത്തുക. ഒരു കോട്ടൺ തുണിയിൽ മുക്കി മുഖം വൃത്തിയാക്കുക. 10 മിനുട്ടിന് ശേഷം മുഖം കഴുകുക.
രണ്ട്...
തേനിലെയും കറുവപ്പട്ടയിലെയും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു അകറ്റാനുള്ള മികച്ച പ്രതിവിധിയാണ്. രണ്ട് ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
മൂന്ന്...
യീസ്റ്റിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുവാക്കുന്നു. തൈരിലെ പ്രകൃതിദത്തവും ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു ടേബിൾസ്പൂൺ യീസ്റ്റും കുറച്ച് തൈരും ചേർത്ത് നേർത്ത മിശ്രിതം ഉണ്ടാക്കുക. 15-20 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം മുഖം കഴുകി കളയുക.
മുഖം ഭംഗിയാക്കാനും പ്രായം ചര്‍മ്മത്തെ ബാധിക്കുന്നത് തടയാനും ഇവ ഉപയോഗിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam