
നമ്മുടെയൊക്കെ ശരീരത്തിൽ സന്തോഷം നൽകുന്ന ചില ഹോർമോണുകൾ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യകരമായ പ്രവർത്തനത്തിന് ഓരോ ഹോർമോണുകളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്.നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഈ ഹോർമോണുകളെ വലിയ രീതിയിൽ ആശ്രയിച്ചിരിക്കുന്നു.
തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സഹായിക്കും. ഹാപ്പി ഹോർമോണുകളിലൊന്നാണ് സെറോട്ടോണിൻ. ഇത് നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രണ വിധേയമാക്കാൻ വേണ്ടി മാത്രമല്ല. പെട്ടെന്ന് ഉറക്കം നൽകാനും ദഹനശേഷി വർദ്ധിപ്പിക്കാനുംസഹായിക്കുന്നു.
ഒരാളുടെ ശരീരത്തിൽ സെറോട്ടോണിൻ്റെ കുറവുണ്ടാകുന്നത് മൂലം വിഷാദരോഗം ഉണ്ടാകാനിടയുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സെറോട്ടോണിൻ ഹോർമോണിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധ അനുപമ മേനോൻ പറയുന്നു...
ഉയർന്ന പ്രോട്ടീൻ ഭക്ഷണം...
ഉയർന്ന പ്രോട്ടീൻ ഭക്ഷണം തലച്ചോറിലെ സെറോടോണിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പ്രധാന പങ്കാണ് ഇതിനായി വഹിക്കുന്നത്. മുട്ട, സാൽമൺ,നട്സ് തുടങ്ങിയ ഭക്ഷണങ്ങളിലാണ് ട്രിപ്റ്റോഫാൻ പ്രധാനമായും കാണപ്പെടുന്നത്.
വ്യായാമം...
വ്യായാമം ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിൽ കൂടുതൽ ട്രിപ്റ്റോഫാൻ എത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
സൂര്യപ്രകാശം കൊള്ളാം...
പുറത്തേക്കിറങ്ങി അല്പം സൂര്യപ്രകാശമേൽകുകയും ശുദ്ധവായുവും ശ്വസിക്കുകയും ചെയ്യുക. സൂര്യപ്രകാശം ചർമ്മത്തിൽ പ്രതിഫലിപ്പിക്കുന്നത് വഴി സെറോടോണിൻ, എൻഡോർഫിനുകൾ എന്നിവയുടെ പ്രകാശനം വർദ്ധിപ്പിക്കാൻ സാധിക്കും.
യോഗ...
യോഗ ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഒരാൾക്ക് സമ്മാനിക്കുന്നു. ഇത് സന്തോഷ ഹോർമോണുകൾ പുറപ്പെടുവിച്ചുകൊണ്ട് ഒരാളെ ഏറ്റവും നന്നായി ഉറങ്ങാൻ അനുവദിക്കുന്നു. യോഗ ചെയ്യുന്നത് രക്തപ്രവാഹത്തിൽ കൂടുതൽ എൻഡോർഫിനുകളെ പുറപ്പെടുവിക്കാൻ കഴിയും. അത് മനസ്സിനെ ശാന്തവും സന്തോഷകരവുമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam