Latest Videos

Blood Pressure : രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Dec 11, 2021, 1:01 PM IST
Highlights

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.  പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തമാക്കുകയും രക്തം കൂടുതൽ കാര്യക്ഷമമായി പമ്പ് ചെയ്യാൻ സഹായിക്കുകയും ധമനികളിലെ മർദ്ദം കുറയ്ക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ബാധിക്കുന്ന അപകടകരമായ അവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം. ധമനികളുടെ ഭിത്തിയിൽ രക്തസമ്മർദ്ദം അപകടകരമായ നിലയിലേക്ക് ഉയരുന്ന അവസ്ഥയാണിത്. ഇത് കാലക്രമേണ ഹൃദയത്തെ തകരാറിലാക്കുകയും സ്ട്രോക്ക്, ഹൃദയാഘാതം പോലുള്ള ഹൃദയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. 

രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ചികിത്സിക്കുക. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. മരുന്നുകൾ ഒരു വഴി മാത്രമാണ്. ജീവിതശെെലിയിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാൽ രക്തസമ്മർദ്ദം എളുപ്പം നിയന്ത്രിക്കാം.

അതിൽ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യമാണ് സോഡിയത്തിന്റെ അളവ്. പല പഠനങ്ങളും ഉയർന്ന രക്തസമ്മർദ്ദത്തെ അധിക സോഡിയം കഴിക്കുന്നതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സോഡിയവും സ്‌ട്രോക്കിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ സോഡിയം കഴിക്കുന്നതിന്റെ ദൈനംദിന അളവിൽ ചെറിയ കുറവ് പോലും സമ്മർദ്ദം 5 മുതൽ 6 mm Hg വരെ കുറയ്ക്കും. ആരോഗ്യം നിലനിർത്താൻ ആളുകൾ ഉപ്പിട്ട സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം. 

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പൊട്ടാസ്യത്തിന്റെ പങ്കാണ്. ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന എല്ലാവർക്കും പൊട്ടാസ്യം ഒരു പ്രധാന പോഷകമാണ്. ചെറിയ അളവിൽ ശരീരത്തിന് ആവശ്യമായ ഈ പോഷകം അധിക സോഡിയം ഒഴിവാക്കാനും രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളിൽ കൂടുതലും സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് സന്തുലിതമാക്കാൻ നിങ്ങൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ചേർക്കേണ്ടതുണ്ട്. 

പൊട്ടാസ്യം കഴി‍ഞ്ഞാൽ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വ്യായാമം. ചിട്ടയായ വ്യായാമം ഓരോ വ്യക്തിയ്ക്കും നിർണായകമാണ്. ആരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഓരോ വ്യക്തിയും പതിവായി 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.  പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തമാക്കുകയും രക്തം കൂടുതൽ കാര്യക്ഷമമായി പമ്പ് ചെയ്യാൻ സഹായിക്കുകയും ധമനികളിലെ മർദ്ദം കുറയ്ക്കുകയും ചെയ്യും.

 

 

അടുത്തതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മദ്യപാനവും പുകവലിയും. പുകവലിയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ലോകമെമ്പാടുമുള്ള ഉയർന്ന രക്തസമ്മർദ്ദ കേസുകളിൽ 16 ശതമാനത്തിനും മദ്യം കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മദ്യവും നിക്കോട്ടിനും രക്തസമ്മർദ്ദത്തിന്റെ അളവ് താൽക്കാലികമായി വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. 

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഭക്ഷണങ്ങളിൽ ചേർത്ത പഞ്ചസാരയും പോലും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ രണ്ട് ഭക്ഷണ പദാർത്ഥങ്ങളും കഴിക്കുന്നത് കുറയ്ക്കുന്നത് സ്വാഭാവികമായും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ബ്രെഡും വെള്ള പഞ്ചസാരയും പോലുള്ള ഭക്ഷണങ്ങൾ രക്തപ്രവാഹത്തിലെ പഞ്ചസാരയായി അതിവേഗം മാറുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

വയറ് കുറയ്ക്കാന്‍ ശ്രമിക്കുകയാണോ? നിങ്ങള്‍ക്ക് അനുയോജ്യമായ നാല് വിഭവങ്ങള്‍...


 

click me!