പാദങ്ങളിലെ വിണ്ടുകീറല്‍ മാറാൻ രണ്ടുണ്ട് വഴി

Web Desk   | Asianet News
Published : Jan 15, 2021, 03:26 PM ISTUpdated : Jan 15, 2021, 03:38 PM IST
പാദങ്ങളിലെ വിണ്ടുകീറല്‍ മാറാൻ രണ്ടുണ്ട് വഴി

Synopsis

പല കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. കൂടുതല്‍ നേരം നില്‍ക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറാനുള്ള സാധ്യ വര്‍ധിപ്പിക്കുന്നു. ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ ചെയ്യാവുന്ന രണ്ട് വഴികളെ കുറിച്ചാണ് പറയുന്നത്.

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. കൂടുതല്‍ നേരം നില്‍ക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില മാർ​ഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളല്‍ നമുക്ക് ഇല്ലാതെയാക്കാന്‍ സാധിക്കും. അതിനായി ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാ​ഗത്ത് നല്ലതു പോലെ പുരട്ടി മസ്സാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വളരെ പെട്ടെന്ന് തന്നെ ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

 

രണ്ട്...

ഒരു പാത്രത്തിൽ അല്‍പ്പം കാപ്പിപ്പൊടി ഇടുക. അതിലേക്ക് അല്‍പ്പം ചൂടുവെള്ളം ചേര്‍ക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം.

 

 

അതിന് ശേഷം ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണ കൂടി മിക്‌സ് ചെയ്യുക. കുറച്ച് ബേബി ഷാംപുവും ചേര്‍ക്കുക.ഇവയെല്ലാം മിക്‌സ് ചെയ്ത ശേഷം നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആക്കിയെടുക്കുക. ശേഷം കാലിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

ഈ ഭക്ഷണങ്ങൾ കഴിക്കൂ; ഇരുമ്പിന്റെ കുറവ് പരിഹരിക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ
ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ