കൊളസ്ട്രോൾ; ശ്ര​ദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Aug 10, 2021, 08:25 PM IST
കൊളസ്ട്രോൾ; ശ്ര​ദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ

Synopsis

എൽഡിഎൽ കൊളസ്ട്രോൾ കൂടിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, അസ്ഥി പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു. 

കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ ( എച്ച്ഡിഎൽ), മോശം കൊളസ്ട്രോൾ (എൽഡിഎൽ). 

എൽഡിഎൽ കൊളസ്ട്രോൾ കൂടിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ,  അസ്ഥി പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു. 

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. പുകവലി, രക്തസമ്മര്‍ദം, പൊണ്ണത്തടി, മദ്യപാനം, മാനസികസമ്മര്‍ദം എന്നിവയൊക്കെ ഒരുമിച്ചുവരുമ്പോഴാണ് കൊളസ്ട്രോള്‍ വില്ലനാകുന്നത്.

ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആദ്യത്തെ ഏറ്റവും നല്ല മാർഗമാണ്. നാരുകൾ അടങ്ങിയ പഴങ്ങൾ, അവോക്കാഡോ, ബദാം, വാൽനട്ട്, പിസ്ത, ബ്രസീൽ നട്സ്, വെജിറ്റബിൾ അല്ലെങ്കിൽ ഒലിവ് ഓയിൽ, പഴങ്ങളും പച്ചക്കറികളും നട്സുകൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം, എണ്ണ പലഹാരങ്ങൾ, പൂർണ്ണ കൊഴുപ്പ് അടങ്ങിയിട്ടുള്ള പാലുൽപ്പന്നങ്ങൾ (പാൽ, ചീസ്, ഐസ്ക്രീം) എന്നിവ ഒഴിവാക്കുക. ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളസ്ട്രോളിൽ കുറവ് വരുമെന്നു പഠനങ്ങൾ പറയുന്നു. ഓട്സിൽ മാത്രം കാണുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന നാരാണ് കൊളസ്ട്രോൾ കുറയ്ക്ക‍ുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ പാറ്റ ശല്യമുണ്ടോ? സൂക്ഷിക്കുക കുട്ടികളിൽ ഈ ആരോ​ഗ്യപ്രശ്നമുണ്ടാക്കും
ഹൃദയ ധമനികളെ ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കുന്ന എട്ട് പാനീയങ്ങൾ