മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് ഇതാ ചില മാർ​ഗങ്ങൾ

Published : Nov 09, 2022, 04:51 PM ISTUpdated : Nov 09, 2022, 05:54 PM IST
മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിന് ഇതാ ചില മാർ​ഗങ്ങൾ

Synopsis

മുടി കഴുകുന്ന സമയത്ത് മൃദുവായ ഷാംപൂ ഉപയോഗിക്കണമെന്ന് ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു. മുടി കഴുകിയ ശേഷം ഒരു മോയ്സ്ചറൈസിംഗ് കണ്ടീഷണർ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കുകയും ചെയ്യും.  

മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായ രീതിയിൽ വ്യത്യാസപ്പെടാൻ ഇടയുണ്ട്. ഇവയിൽ ദൈനംദിന ശീലങ്ങൾ, നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം,  കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടാം. അതുപോലെ തന്നെ മറ്റു ചില കാരണങ്ങളായ സമ്മർദ്ദം, മോശം കേശ സംരക്ഷണം , മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ് തുടങ്ങിയ കാര്യങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ പറയുന്നു.

മുടി കഴുകുന്ന സമയത്ത് മൃദുവായ ഷാംപൂ ഉപയോഗിക്കണമെന്ന് ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു. മുടി കഴുകിയ ശേഷം ഒരു മോയ്സ്ചറൈസിംഗ് കണ്ടീഷണർ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കുകയും ചെയ്യും.

നിങ്ങളുടെ മുടിയിലോ തലയോട്ടിയിലോ ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ചൂടാകുന്നതിലൂടെ മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാം. കളറിംഗ്, കെമിക്കൽ സ്‌ട്രൈറ്റനിംഗ് എന്നിവ ഒഴിവാക്കുക. നിങ്ങളുടെ തലയോട്ടിയും മുടിയും പരിശോധിച്ച് അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ഒരു പ്രൊഫഷണലിനെ സന്ദർശിക്കാൻ എല്ലായ്പ്പോഴും ശുപാർശ ചെയ്യുന്നു.

ഓരോ ആറ് മുതൽ എട്ട് ആഴ്ചകളിലും നന്നായി ട്രിം ചെയ്യുന്നത് കേടായ മുടി വെട്ടിമാറ്റാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.  ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക. മുടികൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുക. 

തലയോട്ടിയിലെ അഴുക്ക്, പൊടി, സെബം എന്നിവ വൃത്തിയാക്കുക എന്നതാണ് ഷാംപൂവിന്റെ ഏക ഉദ്ദേശം എന്നതിനാൽ മുടി കൊഴിച്ചിൽ തടയുമെന്ന് അവകാശപ്പെടുന്ന ഷാംപൂകൾ ഒഴിവാക്കുക. ഫോളേറ്റ്, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ, ബയോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ആവശ്യത്തിന് കഴിക്കുന്നത് ആരോഗ്യമുള്ള മുടി നേടാൻ സഹായിക്കും.

ശരീരഭാരം പെട്ടെന്ന് കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതാണ്

 

PREV
Read more Articles on
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്