കൊവിഡ് ഭേദമായവർ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

By Web TeamFirst Published Nov 11, 2020, 10:19 AM IST
Highlights

പയർവർഗ്ഗങ്ങൾ, നിലക്കടല, പാൽ, തൈര്, ചീസ്, സോയ, മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു. പ്രതിദിനം 75-100 ഗ്രാം പ്രോട്ടീൻ ശരീരത്തിലെത്തണമെന്നും വിദ​ഗ്ധർ പറയുന്നു.  മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. 

കൊവിഡ് ഭേദമായാലും ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കാനുണ്ട്.  പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം. കൊവിഡിൽ നിന്ന് ഭേദമായവർ കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണെന്ന് യുകെയുടെ ദേശീയ ആരോഗ്യ സേവനം (എൻ‌എച്ച്എസ്) ശുപാർശ ചെയ്യുന്നു. 

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശക്തി വീണ്ടെടുക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മറ്റ് അണുബാധകളെ തടയുകയും ചെയ്യും. ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുള്ള ഭക്ഷണങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

കേടായ ശരീര കോശങ്ങൾ നന്നാക്കാനും അണുബാധ നീണ്ടുനിൽക്കുമ്പോൾ സംഭവിച്ച പേശികളുടെ നഷ്ടം പരിഹരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം സഹായിക്കും. പ്രോട്ടീൻ  ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ്. മാത്രമല്ല ഇത് കഴിക്കുന്നത് രോഗത്തിന് ശേഷമുള്ള ബലഹീനതയെ മറികടക്കാൻ സഹായിക്കും. 

 

 

പയർവർഗ്ഗങ്ങൾ, നിലക്കടല, പാൽ, തൈര്, ചീസ്, സോയ, മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ നിർദേശിക്കുന്നു. പ്രതിദിനം 75-100 ഗ്രാം പ്രോട്ടീൻ ശരീരത്തിലെത്തണമെന്നും വിദ​ഗ്ധർ പറയുന്നു.  മാത്രമല്ല, പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.  സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വെള്ളത്തിന് പുറമേ രണ്ട് മുതൽ അഞ്ച് ലിറ്റർ വെള്ളമെങ്കിലും പ്രതിദിനം കുടിക്കേണ്ടതാണ്.

മുരിങ്ങ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, നെല്ലിക്ക, മാങ്ങ,  മറ്റു കിഴങ്ങു വർഗങ്ങൾ, തവിട് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തുക. അണുബാധയും പനിയും പിടിപെടുന്നതോടെ ശരീരത്തിൽ ദ്രാവകങ്ങൾ നഷ്ടപ്പെടുന്നു. നിർജ്ജലീകരണം ഉണ്ടാകുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്നു.  ഭക്ഷണത്തിൽ സൂപ്പ്, ഹെർബൽ ടീ എന്നിവ ഉൾപ്പെടുത്തുക.

കൊവിഡ് 19; ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ ഗുണം ചെയ്യും


 

click me!