മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ മൂന്ന് ഈസി ടിപ്സ്

By Web TeamFirst Published May 27, 2021, 10:31 PM IST
Highlights

ചർമ്മ സുഷിരങ്ങളിൽ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോൾ മുഖക്കുരു ഉണ്ടാകുന്നു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. 

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്. ചർമ്മ സുഷിരങ്ങളിൽ അഴുക്കും എണ്ണയും ബാക്ടീരിയയും അടിഞ്ഞുകൂടുമ്പോൾ മുഖക്കുരു ഉണ്ടാകുന്നു.

മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ മൂന്ന് ഈസി ടിപ്സ്...

ഗ്രീൻ ടീ ...

മുഖക്കുരു തടയുവാനും ചർമ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുവാനും ഗ്രീൻ ടീ ഏറെ സഹായകമാണ്. ഗ്രീന്‍ ടീ തണുത്ത ശേഷം ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേർക്കുക. ശേഷം മുഖത്ത് ഇത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

ടീ ട്രീ ഓയിൽ...

തേൻ, ടീ ട്രീ ഓയിൽ എന്നിവ യോജിപ്പിച്ച് മുഖത്തിടുന്നത് മുഖക്കുരുവിന്റെ പാടുകൾ മാറാനും നിറം വർദ്ധിക്കാനും സഹായകമാണ്. തേൻ സ്വാഭാവികമായ ആന്റി ബാക്ടീരിയൽ സവിശേഷതയും അണുക്കളെ നശിപ്പിക്കുവാനും ശേഷിയും അടങ്ങിയിട്ടുള്ളതുമാണ്. ഇത് മുഖക്കുരുവിനെ ചികിത്സിക്കാൻ ഫലപ്രദമാകുന്നു. കൂടാതെ, ഇവ മുഖക്കുരു മൂലമുള്ള പാടുകളെ ശമിപ്പിക്കുകയും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കറ്റാർവാഴ...

ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കറ്റാർവാഴ വളരെ ഫലപ്രദമാണ്. വിവിധ ചർമ്മ പ്രശ്‌നങ്ങൾക്ക് ഇത് സാധാരണയായി ഉപയോഗിച്ച് വരുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ നാല് ടേബിള്‍സ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങ നീരും ചേർത്തിടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മ സംരക്ഷിക്കാനും സഹായിക്കുന്നു. 

തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിന് ഭക്ഷണത്തില്‍ നിന്നൊഴിവാക്കേണ്ടത്...

click me!