കുട്ടികൾക്ക് വേണം നല്ല ഉറക്കം; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Jan 7, 2021, 8:45 AM IST
Highlights

കുട്ടികള്‍ക്ക് ഒരു കാരണവശാലും പേടിയുണ്ടാക്കുന്ന കഥകള്‍ പറഞ്ഞ് കൊടുക്കരുത്. കാരണം, അത്തരം കഥകൾ കേട്ട് ഉറങ്ങുമ്പോള്‍ അവരുടെ ഉള്ളില്‍ പേടിയും ആശങ്കയും ഉണ്ടാക്കും.

മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നു. പ്രായമായവര്‍ കുറച്ചും. പ്രായം കൂടിവരുമ്പോള്‍ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം.

കുട്ടികളിൽ ഉറക്കക്കുറവ് അവരുടെ ബുദ്ധിവികാസത്തെ കാര്യമായി ബാധിക്കാം. രാത്രിയിൽ ക്യത്യസമയത്ത് ചില കുട്ടികൾ ഉറങ്ങാറില്ല. വെെകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം ചില കുട്ടികളിലുണ്ട്. കുട്ടികളെ വേ​ഗത്തിൽ ഉറക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സ്ഥിരമായി ഒരു സമയം നിശ്ചയിക്കണം. അതിന് അനുസരിച്ച് കുട്ടികളെ ഉറക്കിയും ഉണര്‍ത്തിയും ശീലിപ്പിക്കുക. പിന്നീട് കുട്ടികള്‍ ആ സമയം ശീലിച്ചോളും.

രണ്ട്...

മൊബൈല്‍ഫോണ്‍ പൊതുവേ കുട്ടികൾക്ക് നൽകുന്നത് നല്ലശീലമല്ല.  രാത്രി സമയം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. മൊബൈല്‍ ഉപയോഗം അവരെ ഉറക്കത്തില്‍ നിന്നും തടയും.

മൂന്ന്...

കുട്ടികൾക്ക് ഉറക്കം വരാൻ ഉറങ്ങാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത്. അവര്‍ പതുക്കെ ഉറക്കത്തിന് പിന്നാലെ പോകും.

നാല്...

കുട്ടികള്‍ക്ക് ഒരു കാരണവശാലും പേടിയുണ്ടാക്കുന്ന കഥകള്‍ പറഞ്ഞ് കൊടുക്കരുത്. കാരണം, അത്തരം കഥകൾ കേട്ട് ഉറങ്ങുമ്പോള്‍ അവരുടെ ഉള്ളില്‍ പേടിയും ആശങ്കയും ഉണ്ടാക്കും.

അഞ്ച്...

കുട്ടികള്‍ക്ക് രാത്രിയിൽ  വലിയ അളവില്‍ ഭക്ഷണം നല്‍കരുത്. കഫീന്‍ അടങ്ങിയതോ മധുരം അടങ്ങിയതോ ആയ പാനീയങ്ങളും നല്‍കരുത്. 


 

click me!