വയര്‍ ചാടുന്നത് തടയാം, ആറ് കാര്യങ്ങൾ ഓർത്തിരിക്കൂ

Published : Oct 07, 2024, 08:04 PM IST
വയര്‍ ചാടുന്നത് തടയാം,  ആറ് കാര്യങ്ങൾ ഓർത്തിരിക്കൂ

Synopsis

വ്യായാമം ചെയ്യുന്നത് കലോറി എരിച്ചുകളയുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രധാനമാണ്. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാൻ ശ്രമിക്കുക.  

വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ പ്രധാനമാണ്. ഇതിനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണം. വയറിലെ കൊഴുപ്പിനെ പുറംതള്ളാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്

ഊർജ്ജം നൽകുന്നതിന് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോ​ഗ്യകരമായ പ്രാതൽ വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.

രണ്ട്

വ്യായാമം ചെയ്യുന്നത് കലോറി എരിച്ചുകളയുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രധാനമാണ്. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാൻ ശ്രമിക്കുക.

മൂന്ന്

ബദാം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിനും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഈ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

നാല്

ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ഊർജം നിലനിർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. 

അഞ്ച്

വിശപ്പറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്'. അമിതവണ്ണം, ഗ്യാസ് സംബന്ധമായ പ്രയാസങ്ങൾ, ദഹനക്കുറവ്, അനാരോഗ്യകരമായ ഭക്ഷണമുണ്ടാക്കുന്ന മാനസികാരോഗ്യപരമായ പ്രയാസങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാൻ 'മൈൻഡ്‍ഫുൾ ഈറ്റിംഗ്' പരിശീലിക്കാം. 

ആറ്

വിട്ടുമാറാത്ത സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കുകയും തടി കുറയ്ക്കാൻ പ്രയാസമാക്കുകയും ചെയ്യും. സമ്മർദ്ദം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്ത് സ്ട്രെസ് കുറയ്ക്കാം. 

ഓറഞ്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ​

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം