
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു ഒരു പരിധി തടയാം...
ഒന്ന്...
ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇടവിട്ട് മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരു തടയാൻ എല്ലായ്പ്പോഴും ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകുക.
രണ്ട്...
മുഖം കഴുകിയതിനു ശേഷം ചർമ്മത്തിന് ചേരുന്ന മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതുവഴി ചർമത്തിൽ മൃതകോശങ്ങളെ ഒരുപരിധിവരെ നീക്കം ചെയ്യാം.
മൂന്ന്...
സൺസ്ക്രീൻ ക്രീം പുരട്ടുന്നത് ഏറെ നല്ലതാണ്. സൺസ്ക്രീൻ ക്രീം പുരട്ടുക വഴി കൊളാജെൻ, കെരാറ്റിൻ, ഇലാസ്റ്റിൻ തുടങ്ങിയ സ്കിൻ പ്രോട്ടീനുകളെ സംരക്ഷിക്കുന്നു. മുഖചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും മുഖക്കുരു തടയാൻ നല്ലതാണ്.
നാല്...
എണ്ണയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ കൂടുതൽ വഷളാക്കും. ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്ന് ഉറപ്പ് വരുത്തുക.
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam