കരളിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

Published : Feb 04, 2024, 08:47 PM IST
കരളിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

Synopsis

മദ്യപാനമാണ് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. മെറ്റബോളിസം,  താപനില നിയന്ത്രണം, പ്രോട്ടീൻ ഉത്പാദനം എന്നിങ്ങനെ ഒന്നിലധികം പ്രവർത്തനങ്ങൾ കരൾ ചെയ്ത് വരുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. 

ഓക്കാനം, നേരിയ പനി, സന്ധി വേദന തുടങ്ങിയവ ഹെപ്പറ്റൈറ്റിസിൻ്റെ ലക്ഷണങ്ങൾ. മൂത്രം, കണ്ണുകൾ, ചർമ്മം എന്നിവയിൽ മഞ്ഞനിറം കാണുന്നത് കരൾ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.  ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് കരളിനെ കൂടുതലായി ബാധിക്കുന്നത്. 

മദ്യപാനമാണ് ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ കരൾ രോഗം മദ്യപാനം കൊണ്ടു മാത്രമല്ല, പാരമ്പര്യം, അമിതവണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവ കൊണ്ടും പിടിപെടാം. സമയബന്ധിതമായ പരിശോധനയും രോഗനിർണയവും വിവിധ കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കും.

കരളിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഒന്ന്...

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് കരൾ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.

രണ്ട്...

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.കാരണം, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കരളിനെ മാത്രമല്ല വിവിധ രോ​ഗങ്ങൾക്കും കാരണമാകും.

മൂന്ന്...

മതിയായ ജലാംശം കരളിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ടോക്‌സിനുകളെ പുറന്തള്ളാനും കരൾ പ്രവർത്തനത്തെ മികച്ചതാക്കാനും സഹായിക്കുന്നു.

നാല്...

ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്‌സീനുകൾ എടുക്കുക.

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!