മുഖത്തെ ചുളിവുകൾ മാറാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Published : Feb 19, 2024, 10:04 PM IST
മുഖത്തെ ചുളിവുകൾ മാറാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Synopsis

ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. 

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതും ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മം കൂടുതൽ ലോലമാകാനും മുഖത്തെ കരുവാളിപ്പ് മാറ്റാനും സഹായിക്കും. പാടുകൾ അകറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും വീട്ടിൽ തന്നെ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നു.

രണ്ട്...

ഒരു ടീ‌സ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീ‌സ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും 1 ടീസ്പൂൺ വെളിച്ചെണ്ണയും1 ടേബിൾ സ്പൂൺ തൈരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ഇവ കഴിച്ചോളൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ