Tomato Face Pack : തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം; തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

Web Desk   | Asianet News
Published : Jan 13, 2022, 10:19 PM ISTUpdated : Jan 13, 2022, 10:26 PM IST
Tomato Face Pack :  തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം; തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

Synopsis

തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ സഹായിക്കുന്നു. തക്കാളി ചർമ്മത്തിലെ അധിക എണ്ണമയത്തിന്റെ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി നിങ്ങളുടെ മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. 

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. അതിനായി പ്രകൃതിദത്ത ഫേസ് പാക്കുകൾ തന്നെ പരീക്ഷിക്കാം. തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ സഹായിക്കുന്നു. തക്കാളി ചർമ്മത്തിലെ അധിക എണ്ണമായത്തിന്റെ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി നിങ്ങളുടെ മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. 

തക്കാളിയിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു, ഇവ നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്ത് സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നു. അങ്ങനെ തിളക്കമുള്ളതും മൃദുവായതുമായ ചർമ്മം വെളിപ്പെടുന്നു. മുഖസൗന്ദര്യത്തിനായി തക്കാളി ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലമാവ് കൂടി ചേർത്ത് മിക്സ് ചെയ്ത്  പാക്കാക്കാം. ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.

തക്കാളി മിക്സിയിൽ അൽപം പാലും ചേർത്ത് അരക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.  ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബർ കൂടിയാണ്.

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ