
മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം, കണ്ണിന് ചുറ്റും കറുപ്പ്, എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നങ്ങളാണ്. മുഖത്തെ സുന്ദരമാക്കുന്നതിൽ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ചർമ്മ സംരക്ഷണത്തിന് സഹായകമാണ് തക്കാളി. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയ തക്കാളി ചർമ്മത്തിൻ്റെ പിഎച്ച് നിലനിർത്താൻ സഹായിക്കും. നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകളിതാ...
ഒന്ന്
പഴുത്ത തക്കാളി നീരും ഒരു ടേബിൾ സ്പൂൺ തേനും കുറച്ച് തൈരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്
തക്കാളി പേസ്റ്റും ഒരു ടേബിൾസ്പൂൺ ഓട്സ് പൊടിച്ചതും അൽപം തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക.15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
മൂന്ന്
രണ്ട് സ്പൂൺ തക്കാളി പേസ്റ്റിലേക്ക് അൽപം ചെറുപയർ പൊടിയും ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. 20 മിനുട്ട് നേരം ഈ പാക്ക് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
നാല്
രണ്ട് സ്പൂൺ തക്കാളി പേസ്റ്റിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
ഹൃദയത്തെ സംരക്ഷിക്കും, പ്രമേഹ സാധ്യത കുറയ്ക്കും ; അറിയാം കിവിപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam