മുഖകാന്തി കൂട്ടാൻ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Dec 11, 2022, 10:21 PM ISTUpdated : Dec 11, 2022, 10:23 PM IST
മുഖകാന്തി കൂട്ടാൻ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

തക്കാളി ചർമ്മത്തിന് തിളക്കം നൽകുകയും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുകയും ചർമ്മത്തെ പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അവ ടാൻ നീക്കം ചെയ്യുകയും സൂര്യാഘാതത്തെ ശമിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞ തക്കാളി മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. തക്കാളി ചർമ്മത്തിന് തിളക്കം നൽകുകയും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുകയും ചർമ്മത്തെ പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അവ ടാൻ നീക്കം ചെയ്യുകയും സൂര്യാഘാതത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. തിളക്കമുള്ള ചർമ്മം നേടുന്നതിന് പുറമെ ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും ചർമ്മത്തെ നല്ല രീതിയിൽ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിന് തക്കാളി ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്...

ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി മുറിച്ച് നീരെടുത്ത് ചർമ്മത്തിൽ പുരട്ടി അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഇടാം.

രണ്ട്...

ഒരു തക്കാളിയുടെ പൾപ്പ് എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. സൺ ടാൻ അഥവാ കരുവാളിപ്പ് നീക്കം ചെയ്യാനും നിറമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നേടാനും പാക്ക് സഹായിക്കും. 

മൂന്ന്...

കരുവാളിപ്പ് അകറ്റാൻ തൈരും നാരങ്ങാനീരും തക്കാളിയും ചേർന്ന മാസ്ക് തയ്യാറാക്കണം. ഈ ഫേസ് പാക്ക് തയ്യാറാക്കാൻ, നിങ്ങൾ 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾ സ്പൂൺ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ