ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ പ്രാതലിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

Published : Nov 24, 2023, 03:55 PM IST
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ പ്രാതലിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

Synopsis

അമിതഭാരത്തിന്റെ അനന്തരഫലങ്ങൾ വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നു. ഭാരം കുറയ്ക്കാൻ കൂടുതൽ പേരും ചെയ്ത് വരുന്ന ഒന്നാണ് ഡയറ്റ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡുകളുടെ ഉപയോ​ഗം, സമ്മർദ്ദം എന്നിവയെല്ലാമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് അമിതവണ്ണം. അമിതഭാരത്തിന്റെ അനന്തരഫലങ്ങൾ വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നു. ഭാരം കുറയ്ക്കാൻ കൂടുതൽ പേരും ചെയ്ത് വരുന്ന ഒന്നാണ് ഡയറ്റ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രാതലിൽ ഉൾപ്പെടുത്തേണ്ട നാല് വെയ്റ്റ് ലോസ് ഭക്ഷണങ്ങളെ കുറിച്ചറിയാം....

സ്മൂത്തികൾ...

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ സ്മൂത്തികൾ പ്രാതലിൽ ഉൾപ്പെടുത്തുക.  പഴങ്ങൾ, പരിപ്പ്, പച്ചക്കറികൾ, പാൽ എന്നിവ ഉപയോഗിച്ച് സ്മൂത്തികൾ പരീക്ഷിക്കാവുന്നതാണ്. ആകർഷകമായ പ്രോട്ടീനുകളും പോഷകഗുണങ്ങളും വളരെയധികം ഇതിലടങ്ങിയിരിക്കുന്നു. വിശപ്പടക്കാൻ സഹായിക്കുന്നതിനേക്കാൾ ഉപരി ദഹനപ്രക്രിയയെ എളുപ്പമാക്കുന്നതിനും സ്മൂത്തികൾ സഹായിക്കുന്നു. ഇവയിൽ നാരുകളും ഫൈബറുകളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 

മുട്ട...

പ്രാതിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. അവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിർത്തുന്നു. ഭാരം കുറയ്ക്കാന്ഡ രാവിലെ പുഴുങ്ങിയ മുട്ട ഡയറ്റിൽ ഉൾപ്പെടുക. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ മുട്ട സഹായിക്കുന്നു.

കോട്ടേജ് ചീസ്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കോട്ടേജ് ചീസ്. കുറഞ്ഞ കൊഴുപ്പും ഉയർന്ന പ്രോട്ടീനും അടങ്ങിയ കോട്ടേജ് ചീസ് മികച്ച പ്രഭാതഭക്ഷണമാണ്. 

ഓട്സ്...

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഓട്‌സ് ഒരു മികച്ച ഭക്ഷണമാണ്. ഭാരം കുറയ്ക്കുന്നതിനും ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. മറ്റൊന്ന് ഓട്സിൽ‌ ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ധാരാളം പഴങ്ങളും നട്‌സും ചേർത്തുണ്ടാക്കുന്ന ഓട്‌സ് ആരോ​ഗ്യകരവും രുചികരവുമാണ്. 

ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
ഹെൽത്തി വാഴക്കൂമ്പ് സാലഡ് വളരെ എളുപ്പം തയ്യാറാക്കാം