ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ചായകൾ

By Web TeamFirst Published Mar 10, 2021, 8:24 PM IST
Highlights

ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കാം.  

ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്നു. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു.

ഇത് കുടലിന്റെ ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കാം.  ഇതിന്റെ ഫലമായി വയർ വീക്കം, ദഹനക്കേട്, വയറുവേദന, വയറിളക്കം, മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ചായകളെ കുറിച്ചാണ് താഴേ പറയുന്നത്....

ഇഞ്ചി ചായ...

ദഹനപ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇഞ്ചി ചായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. എങ്ങനെയാണ് ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കാം... 

 

 

വെള്ളം  3 കപ്പ്
ഇഞ്ചി  ചെറിയ രണ്ട് കഷണം
കുരുമുളക്  5 എണ്ണം
ഗ്രാമ്പൂ      5 എണ്ണം
ഏലയ്ക്കാ  5 എണ്ണം
ചായപ്പൊടി - കാല്‍ ടീസ്പൂൺ
പഞ്ചസാര - ആവശ്യത്തിന്
പാല്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് അഞ്ച് മിനിട്ട് നേരം തിളപ്പിക്കുക. അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ചൂടോടെ കുടിക്കുക...

പെരുംജീരക ചായ...

ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന മറ്റൊരു ചായയാണ് പെരുംജീരകം ചായ. പെരുംജീരകം ചായ കുടിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്തുന്നു.

 

 

തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ചൂടായ ശേഷം അൽപം പുതിന ഇല ചേർക്കുക. രണ്ടോ മൂന്നോ മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ( ആവശ്യമുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്). ദിവസവും ഒരു ​ഗ്ലാസ് പെരുംജീരകം ചായ കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റാൻ സഹായിക്കുന്നു.

click me!