കട്ടിംഗ് ബോർഡിലാണോ പച്ചക്കറികൾ അരിയുന്നത് ? പുതിയ പഠനം പറയുന്നത് കേൾക്കൂ

By Web TeamFirst Published Jun 7, 2023, 11:22 AM IST
Highlights

കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ അപകടകരമായ ഉറവിടമാണെന്ന് ഗവേഷകർ കണ്ടെത്തി. മറ്റൊന്ന് പലരും കരുതുന്നത് മരം കൊണ്ടുള്ള വുഡ്ഡൻ കട്ടിം​ഗ് ബോർഡുകൾ സുരക്ഷിതമാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകണം. എന്നാൽ അതും സുരക്ഷിതമല്ലെന്നും ​ഗവേഷകർ പറയുന്നു. 

മിക്കവാറും എല്ലാവരുടെയും അടുക്കളയിൽ പച്ചക്കറികൾ അരിയാൻ ഒരു കട്ടിംഗ് ബോർഡ് ഉണ്ടാകും. ഈ കട്ടിംഗ് ബോർഡുകളിൽ പച്ചക്കറികൾ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാൽ, കട്ടിംഗ് ബോർഡുകൾ ഉപയോ​ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. 

കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ അപകടകരമായ ഉറവിടമാണെന്ന് ഗവേഷകർ കണ്ടെത്തി. മറ്റൊന്ന് പലരും കരുതുന്നത് മരം കൊണ്ടുള്ള വുഡ്ഡൻ കട്ടിം​ഗ് ബോർഡുകൾ സുരക്ഷിതമാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകണം. എന്നാൽ അതും സുരക്ഷിതമല്ലെന്നും ​ഗവേഷകർ പറയുന്നു. പ്ലാസ്റ്റിക്കും മര ബോർഡുകളും വിഷമുള്ള മൈക്രോപ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു.

പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു. മൈക്രോപ്ലാസ്റ്റിക് ചെറിയ കണങ്ങളാണ്. അവ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നമ്മുടെ ഭക്ഷണം, വെള്ളം, ചില ഉൽപന്നങ്ങൾ എന്നിവയിൽ നിന്ന് ഓരോ ആഴ്ചയും 5 ഗ്രാം വരെ പ്ലാസ്റ്റിക് നാം ഉപയോഗിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നത് വർദ്ധിച്ചുവരുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. 

കത്തികൊണ്ട് കട്ടിം​ഗ് ബോർഡിൽ പച്ചക്കറികൾ അരിയുമ്പോൾ ബോർഡുകളിൽ നിന്ന് പുറത്തുവരുന്ന സൂക്ഷ്മ വലിപ്പത്തിലുള്ള കണങ്ങൾ ഗവേഷകർ ശേഖരിച്ച് പരിശോധിച്ചു. പഠനത്തിൽ ഭാ​ഗമായി കാരറ്റ് കട്ടിം​ഗ് ബോർഡിലും അല്ലാതെ അരിഞ്ഞതും  താരതമ്യം ചെയ്തു. 

മുന്തിരി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ഫലങ്ങളിൽ നിന്ന് ഓരോ വർഷവും അതത് ബോർഡുകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കുന്നത് 14 മുതൽ 71 ദശലക്ഷം പോളിയെത്തിലീൻ മൈക്രോപ്ലാസ്റ്റിക്സും 79 ദശലക്ഷം പോളിപ്രൊഫൈലിൻ മൈക്രോപ്ലാസ്റ്റിക്സും ഉത്പാദിപ്പിക്കുമെന്ന് ​​ഗവേഷകർ കണ്ടെത്തി. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കാൻ എളുപ്പമാണെങ്കിലും ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന് മറ്റ് മാർ​ഗങ്ങൾ ഉപയോഗിക്കാമെന്ന് ഗവേഷകർ ഊന്നിപ്പറഞ്ഞു.

 

click me!