ഇടയ്ക്കിടെ വരുന്ന തലകറക്കം നിസാരമായി കാണരുത്; കാരണം

By Web TeamFirst Published Jan 1, 2020, 8:33 PM IST
Highlights

 വെർട്ടിഗോ അപകടകാരിയായ ഒരു അസുഖമല്ല. എന്നാൽ ഇടയ്ക്കിടെ തലകറങ്ങുന്നുവെന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. ‌

ഇടയ്ക്കിടയ്ക്കുള്ള തലകറക്കം പലരേയും അലട്ടുന്ന പ്രശ്നമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം, ഓഫീസിലെ കസേരയിൽ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴും തലകറക്കം, ടിവി കാണുന്നതിനിടെ കസേരയിൽ നിന്നു ചാടിയെഴുന്നേൽക്കുമ്പോഴും തല കറക്കം പലരും നേരിടാറുണ്ട് ഈ അവസ്ഥ. 
ഇങ്ങനെ ഇടയ്ക്കിടെ തലകറങ്ങുന്നത് വെർട്ടിഗോ എന്ന അസുഖം കാരണമാകാം.

 വെർട്ടിഗോ അപകടകാരിയായ ഒരു അസുഖമല്ല. എന്നാൽ ഇടയ്ക്കിടെ തലകറങ്ങുന്നുവെന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. ‌ഒരുപാട് നേരം നിൽക്കേണ്ടി വരുമ്പോൾ ബോധം കെടുന്നതുപോലെ തോന്നുക, കണ്ണിൽ ഇരുട്ടുകയറുക എന്നിവയാണ് ഇതിന്റെ  ലക്ഷണങ്ങൾ. 

തലയുടെ പെട്ടെന്നുള്ള ചലനം കൊണ്ടാണ് സാധാരണ ഗതിയിൽ വെർട്ടിഗോ മൂലമുള്ള തലകറക്കത്തിനു കാരണമാകുക. കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് ചാടിയെഴുന്നേൽക്കുമ്പോൾ വെർട്ടിഗോ ഉള്ളവരിൽ തലകറക്കം അനുഭവപ്പെടാം. വെർട്ടിഗോ ഉള്ളവർ കിടക്കയിൽ നിന്നോ കസേരയിൽ നിന്നോ ചാടിയെഴുന്നേൽക്കുമ്പോൾ സാവധാനത്തിൽ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.

click me!