
'കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിൽ എത്തിയത്. സാമൂഹിക അകലം പാലിക്കുക , വ്യക്തിശുചിത്വം പാലിക്കുക , മാസ്കുകള്‍ ധരിക്കുക എന്നിവയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങൾ.
ജപ്പാനിലെ 'പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്ക്' പുറത്തിറക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. അണുക്കൾ പകരുന്നത് എങ്ങനെയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് പകരുന്നത് എങ്ങനെയാണെന്നാണ് വീഡിയോയിൽ കാണിക്കുന്നത്.
സെന്റ് മരിയാന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. കൊവിഡ് ബാധിച്ച ഒരു വ്യക്തി അത്താഴത്തില്‍ പങ്കെടുക്കുമ്പോള്‍ അത് മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യമാണ് വീഡിയോയിൽ കാണിക്കുന്നത്. വൈറസിനെ ചെറുക്കാൻ കൈകള്‍ ശുചിയായി കഴുകുന്നതും മാസ്‌കുകള്‍ ധരിക്കുന്നതും എത്രത്തോളം ഫലപ്രദമാണെന്ന് ഈ വീഡിയോ കണ്ടാല്‍ ആര്‍ക്കും മനസിലാകും.
കൊവിഡ് 19; കുട്ടികളിലെ പുതിയ ലക്ഷണങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam