ഡെങ്കിപ്പനിയും സാധാരണ പനിയും എങ്ങനെ വേര്‍തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തൊക്കെ?

Published : May 08, 2024, 12:23 PM ISTUpdated : May 08, 2024, 12:28 PM IST
ഡെങ്കിപ്പനിയും സാധാരണ പനിയും എങ്ങനെ വേര്‍തിരിച്ചറിയാം? ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

കൊതുകിൽ നിന്ന് ഒരു വ്യക്തിയിലേക്ക് പടരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങു എന്നിവയ്‌ക്കൊപ്പം ഉയർന്ന പനി ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. ചിലർ 1-2 ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കാൻ തുടങ്ങുന്നു. 

സംസ്ഥാനത്തെ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. 
2000-ൽ 5 ലക്ഷം കേസുകളിൽ നിന്ന് 2019-ൽ 52 ലക്ഷം കേസുകളായി വർധിച്ചതായി ലോകാരോഗ്യ സംഘടന (WHO)  റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണെന്ന് ​വിദ​​ഗ്ധർ പറയുന്നു. ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് പനിയാണ്. പക്ഷേ, സാധാരണ പനിയും ഡെങ്കിപ്പനിയും തമ്മിൽ എങ്ങനെ വേർതിരിക്കാം?

കൊതുകിൽ നിന്ന് ഒരു വ്യക്തിയിലേക്ക് പടരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. ഉഷ്ണമേഖലാ കാലാവസ്ഥകളിൽ ഇത് സാധാരണമാണ്. തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങു എന്നിവയ്‌ക്കൊപ്പം ഉയർന്ന പനി ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. ചിലർ 1-2 ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കാൻ തുടങ്ങുന്നു. ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നു.

ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. ആദ്യ ഇനം കൂടുതലും വീട്ടിനകത്തും രണ്ടാമത്തേത് പുറത്തുമാണ് കൂടുതലും കാണുന്നത്.

ഡെങ്കിപ്പനി ബാധിച്ചാൽ രോഗിക്ക് സന്ധികളിലും പേശികളിലും വേദന, കണ്ണുകൾക്ക് പിന്നിൽ വേദന, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം,  ചുവന്ന പാടുകൾ അല്ലെങ്കിൽ ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. രക്തപരിശോധനയിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാൽ ഡെങ്കിപ്പനി സ്ഥിരീകരിക്കാം.

ചിലപ്പോൾ, പനി മാറിക്കഴിഞ്ഞാൽ, അതികഠിനമായ വയറുവേദന, നിരന്തരമായ ഛർദ്ദി, ക്ഷീണം, അസ്വസ്ഥത, ഛർദ്ദിയിലോ മലത്തിലോ രക്തം, അമിത ദാഹം, വിളറിയതും തണുത്തതുമായ ചർമ്മം, ബലഹീനത തുടങ്ങിയ  ലക്ഷണങ്ങൾ പ്രകടമാകാം. നേരെമറിച്ച്, നിങ്ങൾക്ക് സാധാരണ പനി വരുമ്പോൾ അത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുകയും ചെയ്യും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ വെെകരുത്. കാരണം അത് ജീവന് ഭീഷണിയാകാം. കുട്ടികളിൽ ഡെങ്കിപ്പനി ബാധിച്ചാൽ ശരീര താപനില നിരീക്ഷിക്കുകയും ധാരാളം വെള്ളം നൽകുകയും ചെയ്യുക. 

ഡെങ്കിപ്പനി പരത്തുന്നത് കൊതുകിലൂടെയാണ്. അതിനാൽ വീട്ടിലോ പരിസരത്തോ കൊതുകുകളുടെ പ്രജനന കേന്ദ്രം ഇല്ലെന്ന് ഉറപ്പാക്കുക. രോഗങ്ങൾ പടരുന്നത് തടയാൻ ഇത് സഹായിക്കും. കൂടാതെ, മഴക്കാലത്ത് കുട്ടികളെ വെള്ളം കെട്ടിനിൽക്കുന്ന ഭാ​ഗത്ത് വിടരുത്.  കൊതുക് വലകൾ, റിപ്പല്ലൻ്റുകൾ എന്നിവ ഉപയോഗിച്ച് കൊതുകുകളെ അവയെ അകറ്റി നിർത്താനും ശ്രദ്ധിക്കുക. 

മൂന്ന് മാസം കൊണ്ട് കുറച്ചത് 16 കിലോ ; ' ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി...'
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം