
മുടിവളർച്ചയിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി വേഗത്തിൽ വളരുന്നതിന് ഏത് നട്സാണ് ഏറ്റവും മികച്ചത് ബദാമോ വാൾനട്ടോ?
ഈ രണ്ട് നട്സുകളിലും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മികച്ചതാണ്. 28 ഗ്രാം സെർവിംഗിൽ (ഏകദേശം 23 ബദാം) ഏകദേശം 7.3 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സിങ്കിൻ്റെയും മികച്ച ഉറവിടം കൂടിയാണ് ബദാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. 28 ഗ്രാം വാൽനട്ടിൽ 2.5 ഗ്രാം ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ചെമ്പ്, സെലിനിയം എന്നിവയും മുടിയുടെ നിറവും ഘടനയും നിലനിർത്താൻ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. വാൾനട്ടിൽ പോളിഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ആരോഗ്യകരമായ വളർച്ചയ്ക്കും സഹായിക്കുന്നു.
ബദാമിലെ വിറ്റാമിൻ ഇ ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വാൾനട്ടിലെ ഒമേഗ -3 മുടി ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടിയ്ക്കും ഗുണം ചെയ്യും.
വാൾനട്ടിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. താരനെ ചെറുക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും തലയോട്ടിയിലെ മോശം അവസ്ഥകൾ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സെലിനിയം പങ്ക് വഹിക്കുന്നു.
വാൾനട്ടോ ബദാമോ? മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?
മുടിയുടെ വളർച്ചയ്ക്കും ശക്തിയുള്ളതാക്കുന്നതിനും ഏറ്റവും നല്ലത് ബദാം തന്നെയാണ്. കാരണം, ബയോട്ടിൻ, മഗ്നീഷ്യം എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ ആരോഗ്യത്തിന് വാൾനട്ട് തന്നെയാണ് മികച്ചത്. കാരണം, അവയിലെ ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തിന് രണ്ട് നട്സുകളും മികച്ചതാണ്. ശക്തവും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് ആവശ്യമായ പോഷകങ്ങൾ ഇവ രണ്ടിലൂടെയും ലഭിക്കുന്നു.
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം അതീവശ്രദ്ധ ; ആയുർവേദത്തിൽ പറയുന്നത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam