ലിവര്‍ ക്യാൻസർ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...

Published : Feb 11, 2024, 04:03 PM IST
ലിവര്‍ ക്യാൻസർ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...

Synopsis

ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു.

കരളിനെ ബാധിക്കുന്ന അര്‍ബുദ്ദമായ ലിവര്‍ ക്യാന്‍സര്‍ കേസുകള്‍ ഇന്ന് കൂടി വരുന്നു. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു. 

കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. അകാരണമായി ശരീരഭാരം കുറയുക. 
2. അടിവയറിന് വേദന
3. വയറിന് വീക്കം
4. വിളറിയ ചര്‍മ്മവും കണ്ണും
5. ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുക
6. ചര്‍മ്മം അകാരണമായി ചൊറിയുന്നത്
7.  കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുക. 
8. വിളറിയ മലം
9.  മൂത്രത്തിന് കടുംനിറം 
10. അമിതമായ ക്ഷീണം
11. ഛര്‍ദ്ദിയും ഓക്കാനവും 
12. വിശപ്പ് കുറയല്‍

തുടങ്ങിയവയൊക്കെ കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം. രക്തപരിശോധനയിലൂടെ രോഗ നിര്‍ണയം നടത്താവുന്നതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: സ്തനങ്ങളിലെ വേദന അവഗണിക്കരുത്; പിന്നില്‍ ഈ ആറ് കാരണങ്ങളാകാം...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ
പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ