വയറിലെ അര്‍ബുദത്തിന്‍റെ ഈ സൂചനകള്‍ നിസാരമായി കാണേണ്ട...

Published : Jun 03, 2023, 09:25 AM ISTUpdated : Jun 03, 2023, 09:26 AM IST
വയറിലെ അര്‍ബുദത്തിന്‍റെ ഈ സൂചനകള്‍ നിസാരമായി കാണേണ്ട...

Synopsis

മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഈ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നത്.   

ലോകത്തിലെ അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് വയറുമായി ബന്ധപ്പെട്ട ഗാസ്ട്രിക് ക്യാന്‍സറിനുള്ളത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് ഗാസ്ട്രിക് ക്യാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഈ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഗാസ്ട്രിക് ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരണമെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നത്. 

എപ്പോഴുമുള്ള അസിഡിറ്റിയും ഛർദ്ദിയും വയറിലെ ക്യാന്‍സറിന്‍റെ സൂചനയാകാം എന്നാണ്  ഗ്യാസ്ട്രോഎൻറോളജിസ്റ്റും മുംബൈയിലെ ചെമ്പൂരിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ ഡോ.റോയ് പടങ്കർ പറയുന്നത്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.

വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

  • വയര്‍ വീര്‍ത്തിരിക്കുക
  • നിരന്തരം അസിഡിറ്റി ഉണ്ടാകുക
  • ഛർദ്ദി
  • ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
  • വയറുവേദന
  • നെഞ്ചെരിച്ചിൽ
  • ദഹനക്കേട്
  • വിശപ്പില്ലായ്മ
  • ഭാരം കുറയുക
  • ക്ഷീണം
  • ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക
  • വയറിലെ നീർവീക്കം 
  • കറുത്ത നിറമുള്ള വസ്തുക്കളോ രക്തമോ ഛർദ്ദിക്കുക.
  • കറുത്ത നിറമുള്ള മലം
  • മലത്തിലൂടെ രക്തം പോവുക
  • മലബന്ധം


ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാറുണ്ടോ? എങ്കില്‍, നിസാരമായി കാണേണ്ട...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക