
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ചില വിറ്റാമിനുകളുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. അത്തരത്തില്‍ വിറ്റാമിൻ കെയുടെ കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. രക്തം കട്ടപിടിക്കാൻ മുതൽ മുറിവുകൾ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വിറ്റാമിനുകളാണ് കെ വിറ്റാമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഹൃദയാരോഗ്യത്തിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ കെയുടെ അഭാവം ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം.
വിറ്റാമിന്‍ കെയുടെ കുറവു മൂലം ഗണ്യമായ രക്തസ്രാവം, മോശം അസ്ഥികളുടെ വികസനം, ഓസ്റ്റിയോപൊറോസിസ് (അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്നു), ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത തുടങ്ങിയവ ഉണ്ടാകാം. കൂടാതെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന, മുറിവും ചതവും മാറാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ വിറ്റാമിൻ കെയുടെ കുറവ് മാത്രമായി പരിമിതപ്പെടണമെന്നില്ല. അതിനാൽ, ശരിയായ രോഗനിർണയത്തിനായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇത്തരം സാധ്യതകളെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം...
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ1 അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
രണ്ട്...
പാലുല്‍പ്പന്നങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബട്ടര്‍, ചീസ് തുടങ്ങിയവയില്‍ വിറ്റാമിന്‍ കെ2 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കെയുടെ കുറവിനെ തടയാന്‍ സഹായിക്കും.
മൂന്ന്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ക്കൊപ്പം മുട്ടയില്‍ വിറ്റാമിൻ കെയും ഉണ്ട്.
നാല്...
കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് കിവി.
അഞ്ച്...
അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയുമൊക്കെ ഇവയില്‍ ധാരാളമായി ഉണ്ട്.
ആറ്...
പ്രൂൺസ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയതാണ് പ്രൂൺസ്. വിറ്റാമിന്‍ കെയും ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്.
ഏഴ്...
സോയാബീന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിനൊപ്പം വിറ്റാമിന്‍ കെയും ഇതില്‍ അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. കൂടാടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ മൂന്ന് ഭക്ഷണങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുതേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam