ഹീറ്ററിൽ നിന്നുള്ള വിഷവാതകം; ശ്വസിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ, മുൻകരുതലുകൾ...

By Web TeamFirst Published Jan 22, 2020, 11:27 AM IST
Highlights

നേപ്പാളിലെ ദമാനിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.  തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ എട്ടു പേരാണ് മരിച്ചത്.

നേപ്പാളിലെ ദമാനിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.  തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ എട്ടു പേരാണ് മരിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് കടുത്ത തണുപ്പിനെ തുടർന്ന് മുറികളിൽ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്നുണ്ടായ വാതക ചോർച്ചയാണ് മരണത്തിനു കാരണമെന്നാണ് അറിയുന്നത്. 

നിറമോ മണമോ ഇല്ലാത്ത വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ആണ് ഹീറ്ററിൽനിന്നു പുറത്തുവരുന്നത്. ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി ഇത് ഉൽപാദിപ്പിക്കപ്പെടാറുണ്ട്. ഈ വാതകം ശ്വസിച്ചാൽ ശരീരത്തിന് ഓക്‌സിജൻ ആഗിരണം ചെയ്യാനുള്ള കഴിവു നഷ്‌ടപ്പെടും. മുറികൾ അടഞ്ഞുകൂടി കിടക്കുമ്പോള്‍  കൂടുതൽ ഗുരുതരമാകും. 

വിഷബാധ ശ്വസിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ...

ശ്വാസതടസ്സം, ക്ഷീണം,  തലവേദന , തലകറക്കം, മന്ദത,  നെഞ്ചു വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ.

പ്രഥമശുശ്രൂഷ...

രോഗിയെ ശുദ്ധവായു ലഭിക്കുന്നിടത്തേക്ക്‌ ഉടൻ മാറ്റണം, അടിയന്തര വൈദ്യസഹായവും തേടണം.

സുരക്ഷാ മുൻകരുതലുകൾ...

1. തണുപ്പിനെ നേരിടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ചൂടുനൽകുന്ന വസ്‌ത്രങ്ങളും കൈ,കാലുറകളും ഉപയോഗിക്കുകയാണ്. 

2. ജനലുകൾ തുറന്നിടുക, ആ ജനലിന് അടുത്തുതന്നെ ഹീറ്ററും കൊണ്ടുവെക്കുക. 

3. ഹീറ്ററുകൾ ഇടയ്ക്കിടെ ചോർച്ച പരിശോധനക്ക് വിധേയമാക്കണം. 

4. രണ്ട് കൊല്ലത്തിൽ ഒരിക്കലെങ്കിലും ഹീറ്ററുകൾ സർവീസ് ചെയ്യാന്‍ ശ്രമിക്കുക. 

5. ഇടയ്‌ക്കിടെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും തണുപ്പകറ്റാൻ സഹായിക്കും.


 

click me!