
കൊറോണ വെെറസിന്റെ ഭീതിയിലാണ് ലോകം. ഈ സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ മൂക്കിലെയും വായിലെയും സ്രവങ്ങൾ പുറത്തു പോകുന്നത് ഒരു പരിധി വരെ തടയുന്നത് മാസ്ക് ആണ്.
എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ട സമയമാണിപ്പോൾ.തുണി കൊണ്ടുള്ള മാസ്കുകൾ നമ്മൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. തുണി മാസ്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന ഒന്നാണ്.
ഈ സമയത്ത് മാസ്കുകൾ ധരിക്കുന്നത് മൂലം ചിലർക്ക് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സൗത്ത് കരോലിനിലെ 'സീസെെഡ് ഡെർമറ്റോളജി'യിലെ ത്വക് രോഗ വിദഗ്ദ്ധൻ ഡോ. വിയന്ന ഗിബ്സൺ പറയുന്നു.
തുണി മാസ്കുകൾ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും കഴുകാതിരിക്കുമ്പോഴാണ് ചർമ്മ പ്രശ്നങ്ങളുണ്ടാകുന്നത്. ദിവസവും മുഴുവനും ഒരു തുണി മാസ്ക് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാക്കാമെന്നും ഡോ. ഗിബ്സൺ പറയുന്നു.
'' മാസ്കുകൾ ഉപയോഗിച്ച ശേഷം അന്നന്ന് തന്നെ കഴുകി വെയിലത്തിട്ട് ഉണക്കുന്നത് അണുക്കൾ നശിക്കാൻ സഹായിക്കും. മാസ്ക് ധരിച്ച് എല്ലാ ദിവസവും പുറത്തുപോകുകയാണെങ്കിൽ നിങ്ങൾ അത് ഓരോ ദിവസവും ചൂടുവെള്ളത്തിൽ തന്നെ കഴുകണമെന്നും അദ്ദേഹം പറയുന്നു.
മാസ്‌ക് ധരിക്കുന്നത് കൊണ്ട് വല്ല കാര്യവുമുണ്ടോ?'; ഇപ്പോഴും തുടരുന്ന സംശയം....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam