കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക...

Published : Feb 17, 2024, 08:19 PM IST
കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക...

Synopsis

കേരളത്തില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്, അതിനാല്‍ നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാം ഇത് ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നത്.

ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളതെന്ന് ആളുകള്‍ പറയുന്നു. ഇപ്പോഴിതാ ജാഗ്രതാനിര്‍ദേശം നല്‍കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്.

കേരളത്തില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്, അതിനാല്‍ നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാം ഇത് ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നത്.

തണുപ്പുകാലത്തില്‍ നിന്ന് ചൂടുകാലത്തിലേക്കുള്ള ചുവടുമാറ്റമാണ് ഇത്. അതിനാല്‍ തന്നെ പലരും ഇതിനെ ഗൗരവത്തോടെ സമീപിക്കണമെന്നില്ല. ദാഹം അനുഭവപ്പെടുന്നത് പോലും അറിയാതിരിക്കാം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ചെറുതല്ലാത്ത രീതിയില്‍ ബാധിക്കാം. 

ഇത്തരത്തില്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥയെ ആണ് നിര്‍ജലീകരണം എന്ന് വിശേഷിപ്പിക്കുന്നത്. നിര്‍ജലീകരണം സംഭവിച്ചാലും അതും തിരിച്ചറിയപ്പെടാതെ പോകാം. ഇതും കൂടുതല്‍ സങ്കീര്‍ണതയിലേക്കേ നയിക്കൂ. നിര്‍ജലീകരണം സംഭവിച്ചാല്‍ അത് നാമറിയണം. ഇതിന് നര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കിയാല്‍ മതിയാകും. 

നിര്‍ജലീകരണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാല്‍ വായ വല്ലാതെ വരണ്ടുപോവുക, അമിതമായ ദാഹം എന്നിവയുണ്ടാകാം. ഇത് പക്ഷേ ഗൗരവമായി ആരും എടുക്കണമെന്നില്ല. തലവേദന, സ്കിൻ ഡ്രൈ ആകുക, മൂത്രം കുറവാവുക, തളര്‍ച്ച, തലകറക്കം, കൈകാലുകളില്‍ വേദന എന്നിവയെല്ലാം നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളായി കാണാവുന്നതാണ്. 

നിര്‍ജലീകരണം മൂര്‍ച്ഛിക്കുമ്പോള്‍ അത് അത്യധികമായ ദാഹം, വായും നാവും അമിതമായി വരണ്ടുപോകുന്ന അവസ്ഥ, കടും മഞ്ഞ നിറത്തിലുള്ള മൂത്രം, മൂത്രം തീരെ പോകാതിരിക്കുന്ന അവസ്ഥ, കണ്ണുകള്‍ കുഴിഞ്ഞുപോകുന്ന അവസ്ഥ, കണ്ണഇല്‍ നീരില്ലാത്ത അവസ്ഥ, അസ്വസ്ഥത, അധികമായ തളര്‍ച്ച, പെരുമാറ്റത്തില്‍ തന്നെ വ്യത്യാസം എല്ലാം കാണാം.

പെട്ടെന്ന് തളര്‍ന്നുവീഴുക, ഓക്കാനം വരിക, നെഞ്ചിടിപ്പ് കൂടുകയെല്ലാം ഉണ്ടായാല്‍ ആദ്യം തണലത്തേക്ക് മാറുകയും പിന്നീട് വൈകാതെ തന്നെ ആശുപത്രിയില്‍ പോവുകയും വേണം. സൂര്യാഘാതത്തിനുള്ള സാധ്യതയും ചൂട് ഉയരുമ്പോള്‍ കാണാം. ഇതും ഏറെ ശ്രദ്ധിക്കേണ്ടതാണ്.

പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുള്ള സമയമാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ സമയത്താണ് സൂര്യനില്‍ നിന്നുള്ള ചൂട് കൂടുതലായി ഭൂമിയില്‍ വീഴുന്നത്. 

ചൂട് കൂടുതലുള്ള സമയത്ത് അധികനേരം പുറത്ത് ചിലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, ജലാംശമുള്ള പഴങ്ങളും പാനീയങ്ങളും കഴിക്കുക, ദാഹിച്ചാലും മധുരപാനീയങ്ങള്‍ ഒഴിവാക്കുക, ചായയും കാപ്പിയും പരിമിതപ്പെടുത്തുക എന്നിവയെല്ലാം നിര്‍ജലീകരണം തടയാൻ ചെയ്യാവുന്നതാണ്.

Also Read:- മുഴുവൻ സമയവും മൊബൈലില്‍ നോക്കിയിരുന്നാല്‍ കണ്ണുകളെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും