ദീർഘനേരം ഇരുന്നുള്ള ജോലി നല്ലതല്ല; കാരണം...

By Web TeamFirst Published May 10, 2019, 3:21 PM IST
Highlights

കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്താൽ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ വിഷാദരോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കൂടുന്നു. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

കമ്പ്യൂട്ടറിന്റെ മുന്നിൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്താൽ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ വിഷാദരോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കൂടുന്നു. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

 പേശി തകരാർ, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മർദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, കാന്‍സര്‍ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു. 

ഇരുന്ന് ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്‍ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടയ്ക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങി ശരീരത്തെ ഒരേ അവസ്ഥയില്‍ ചടഞ്ഞുകൂടാതെ ഇരിക്കാന്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കൻ ജേണൽ ഓഫ് നഴ്സിങ്ങിൽ‌ ഈ ​​ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘനേരം ജോലി ചെയ്യുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

click me!