രാത്രി ഏഴ് മണിക്കൂറിൽ താഴെയാണോ ഉറക്കം? എങ്കില്‍, നിങ്ങള്‍ ഇതറിയണം...

Published : Jan 11, 2024, 09:04 PM IST
രാത്രി ഏഴ് മണിക്കൂറിൽ താഴെയാണോ ഉറക്കം? എങ്കില്‍, നിങ്ങള്‍ ഇതറിയണം...

Synopsis

പല കാരണം കൊണ്ടും ഉറക്കം  ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന്  ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. പല കാരണം കൊണ്ടും ഉറക്കം  ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. 

ശരാശരി, ഒരാള്‍ക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കം കുറയുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ഉറക്കക്കുറവ് മെമ്മറി, ശ്രദ്ധ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കാം. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം. 

രണ്ട്... 

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗപ്രതിരോധ ശേഷി ദുർബലമാകാന്‍ കാരണമാകും. അതുമൂലം എപ്പോഴും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. 

മൂന്ന്... 

ഉറക്കം ശരിയായില്ലെങ്കില്‍, ക്ഷോഭം, ഉത്കണ്ഠ, വിഷാദം, മാനസികാരോഗ്യ വൈകല്യങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

നാല്... 

ഉറക്കക്കുറവ് വിശപ്പിന്റെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് വിശപ്പും അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തിയും വർദ്ധിപ്പിക്കുന്നു. ഇത് കാലക്രമേണ വണ്ണം കൂടാനും കാരണമാകും. 

അഞ്ച്... 

ഉറക്കമില്ലായ്മ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ചിലതരം അർബുദങ്ങൾ തുടങ്ങിയവയുടെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആറ്... 

ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധവും പ്രമേഹവും വികസിപ്പിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

ഏഴ്...

ഉറക്കക്കുറവ് ചർമ്മത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. വരൾച്ച, ചുളിവുകൾ, എക്സിമ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Also read: ഈ വിറ്റാമിന്‍റെ കുറവുള്ളവര്‍ക്ക് കഴിക്കാം മഷ്‌റൂം; അറിയാം മറ്റ് ഗുണങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ