ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Web Desk   | Asianet News
Published : Jan 08, 2020, 08:17 AM ISTUpdated : Jan 08, 2020, 08:23 AM IST
ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

Synopsis

ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ അതില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍സ്, ഫൈബര്‍ എന്നിവ ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നത് വളരെ അത്യാവശ്യമാണ്.

ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ചിലർ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. ചിലർ വെെകി കഴിക്കാറും ഉണ്ട്. ബ്രേക്ക്‌ഫാസ്റ്റ് ഉപേക്ഷിക്കുമ്പോള്‍ അയാളുടെ മെറ്റാബോളിക് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നു. ഒരു ആരോഗ്യകരമായ ബ്രേക്ക്‌ഫാസ്റ്റില്‍ നിന്ന് ശരീരത്തിന് ആവശ്യമായ മുഴുവന്‍ എനര്‍ജിയുടെ 25 ശതമാനവും നുട്രിയന്റ്സും ലഭിക്കുന്നു.

ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ അതില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍സ്, ഫൈബര്‍ എന്നിവ ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നത് വളരെ അത്യാവശ്യമാണ്. രാവിലെ തന്നെ ഓയിലി ഭക്ഷണങ്ങളും, വറുത്തതും പൊരിച്ചതുമായവയും, മാംസ ഭക്ഷണങ്ങളും പ്രഭാതഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്, ഹൃദയധമനികളുടെ കനം വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പുതിയ പഠനം പറയുന്നത്. ഹൃദയാരോഗ്യം മാത്രമല്ല, മൈഗ്രേയ്ന്‍, ചിന്താശേഷിക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ക്കും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതുവഴി ഇടയാക്കും. 

രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിലെ ഛയാപചയപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. പ്രാതൽ ഒഴിവാക്കുന്നതിലൂടെ ശരീരത്തിന്‌ ആവശ്യമായ കലോറിയാണ്‌ നഷ്ടപ്പെടുന്നത്‌. കൂടാതെ അതിനുശേഷത്തെ ഭക്ഷണം അളവിൽ കൂടുതല്‌ കഴിക്കാനും കാരണമാകുന്നു. ഉച്ചയ്ക്കും രാത്രിയുമെല്ലാം കഴിക്കുന്ന അമിതഭക്ഷണമാണ്‌ ശരീരഭാരം കൂടുന്നതിന്‌ കാരണമായി ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്‌. 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍