'ദംഗല്‍' താരത്തിന്‍റെ മരണത്തിന് കാരണമായ മാരകരോഗം; എന്താണ് ഡെര്‍മറ്റോമയോസിറ്റിസ്? അറിഞ്ഞിരിക്കേണ്ടത്...

Published : Feb 19, 2024, 10:49 AM ISTUpdated : Feb 19, 2024, 11:21 AM IST
'ദംഗല്‍' താരത്തിന്‍റെ മരണത്തിന് കാരണമായ മാരകരോഗം; എന്താണ് ഡെര്‍മറ്റോമയോസിറ്റിസ്? അറിഞ്ഞിരിക്കേണ്ടത്...

Synopsis

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം മരണത്തിന് കീഴടങ്ങിയത്. 19 വയസായിരുന്നു താരത്തിന്. ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏറെ പ്രശംസ നേടിയിരുന്നു.  

ബോളിവുഡ് നടി സുഹാനി ഭട്നാഗറുടെ മരണം ഏറെ വേദനയോടെയാണ് നാം കേട്ടത്.  സുഹാനിയുടെ മരണകാരണം അപൂര്‍വ്വരോഗം മൂലമെന്ന് കുടുംബം തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് സുഹാനിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം മരണത്തിന് കീഴടങ്ങിയത്. 19 വയസായിരുന്നു താരത്തിന്. ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏറെ പ്രശംസ നേടിയിരുന്നു.  രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10 ദിസങ്ങള്‍ക്ക് മുമ്പാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് മകളെ ബാധിച്ചിരിക്കുന്നതെന്ന് അറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.  കയ്യില്‍ നീര് ആണ് സുഹാനിയില്‍ കണ്ട ആദ്യ ലക്ഷണം. പിന്നീട് ശരീരത്തിന്‍റെ പലഭാഗങ്ങളിലേക്കും നീര് പടരുകയായിരുന്നു. 

എന്താണ് ഡെര്‍മറ്റോമയോസിറ്റിസ്? 

പേശികളുടെ ബലഹീനതയ്ക്കും ചർമ്മ ചുണങ്ങുകൾക്കും കാരണമാകുന്ന അപൂര്‍വ കോശജ്വലന രോഗമാണിത്. ഈ അപൂർവ രോഗം മറ്റ് പേശി രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇത് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു. പേശികളുടെ വീക്കത്തിനും ചർമ്മ ചുണങ്ങുകൾക്കും ഇത് കാരണമാകും. 

പേശി ബലഹീനത, പേശി വേദന, ശരീരത്തില്‍ നീര്, വീക്കം വരുക, ചര്‍മ്മത്തില്‍ പര്‍പ്പിള്‍ അല്ലെങ്കില്‍ ചുവപ്പ് നിറം കാണപ്പെടുക, ചൊറിച്ചില്‍, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഡെര്‍മറ്റോമയോസിറ്റിസിന്‍റെ ലക്ഷണങ്ങളാണ്. ചര്‍മ്മത്തിലെ നിറംമാറ്റം മുഖത്തും കണ്‍പോളകളിലും മുട്ടുകളിലും നെഞ്ചിലുമാണ് പൊതുവേ കാണപ്പെടുന്നത്. ഏത് പ്രായത്തിലും ഈ രോഗം വരാം. ലോകത്ത് തന്നെ നാലോ അഞ്ചോ പേരില്‍ മാത്രം കാണപ്പെടുന്ന രോഗമാണിത്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കോളോറെക്ടൽ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ
ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?