പൈനാപ്പിള്‍ പ്രിയരാണോ നിങ്ങൾ ? ‌എങ്കിൽ ഇതറിഞ്ഞിരിക്കണം

Published : Jun 10, 2023, 02:03 PM ISTUpdated : Jun 10, 2023, 02:04 PM IST
പൈനാപ്പിള്‍ പ്രിയരാണോ നിങ്ങൾ ? ‌എങ്കിൽ ഇതറിഞ്ഞിരിക്കണം

Synopsis

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ദോഷകരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.  

വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ ഒരു ഫലമാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിൾ ആൻറി ഓക്‌സിഡൻറുകളുടെ നല്ല ഉറവിടമാണ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പൈനാപ്പിൾ ദഹനം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ദോഷകരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

പൈനാപ്പിളിൽ ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, കോപ്പർ, തയാമിൻ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, നിയാസിൻ, പാന്റോതെനിക് ആസിഡ്, റൈബോഫ്ലേവിൻ, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിൽ ഫോസ്ഫറസ്, സിങ്ക്, കാൽസ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് പ്രധാനമാണ്. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.

വിറ്റാമിൻ‌ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 452 കലോറിയും 119 ഗ്രാം കാർബോഹൈട്രേറ്റും 13 ഗ്രാം നാരുകളും 5 ഗ്രാം പോട്ടീനും ഉണ്ട്. ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിളും ബ്രോമെലൈൻ ഉൾപ്പെടെയുള്ള സംയുക്തങ്ങളും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പൈനാപ്പിൾ പ്രഭാതഭക്ഷണത്തിനൊപ്പമോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ഫലമാണ് പൈനാപ്പിൾ. ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറവുമുള്ള ഫലമാണ് പൈനാപ്പിൾ. അതിനാൽ‌ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പൈനാപ്പിൾ മികച്ചൊരു പഴമാണ്. 

വായിലെ കാൻസർ : ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വായിലെ ദുർഗന്ധം കാരണം സംസാരിക്കാൻ മടിയാണോ? ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും
പ്രകൃതിദത്തമായി ബ്ലഡ് പ്രഷർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ