കൊവിഡ് മരണനിരക്കുകൾ പുറത്തുവിട്ട ചൈനയെ പ്രശംസിച്ച് ലോകാരോ​ഗ്യസംഘടന

By Web TeamFirst Published Jan 16, 2023, 7:23 AM IST
Highlights

കൊവിഡ് അനുബന്ധ മരണങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോ​ഗ്യസംഘടന ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. ചൈനയോട് കണക്കുകള്‍ പുറത്തുവിടണമെന്ന് തുടർച്ചയായി അഭ്യർഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങൾ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

വിമര്‍ശനങ്ങൾക്കൊടുവിൽ കൊവിഡ് അനുബന്ധ മരണ നിരക്കുകൾ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാ​ഗതം ചെയ്ത് ലോകാരോ​ഗ്യസംഘടന. കൊവിഡ് അനുബന്ധ മരണങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോ​ഗ്യസംഘടന ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. ചൈനയോട് കണക്കുകള്‍ പുറത്തുവിടണമെന്ന് തുടർച്ചയായി അഭ്യർഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങൾ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

വൈറസിന്റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ കൂടി പങ്കുവെക്കണമെന്നും ലോകാരോ​ഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ചൈന പുറത്തുവിട്ടത്. 

ഒരു മാസത്തിനിടെ 60,000- തോളം കൊവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യ​ഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവയിൽ‌ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോ​ഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോ​ഗസംബന്ധമായ രോ​ഗങ്ങൾ ഉള്‍പ്പടെയുള്ള പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ​ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും  റിപ്പോർട്ടില്‍ പറയുന്നു. 

Also Read:വിമാനത്തിലെ ഓരോ യാത്രക്കാര്‍ക്കും ഹസ്‌തദാനം ചെയ്യുന്ന കുരുന്ന്; വൈറലായി വീഡിയോ

click me!